ജിദ്ദ: ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡിൽ മലയാളിക്ക് അംഗത്വം. ജിദ്ദ നാഷനൽ ആശുപത്രി ആൻഡ് റയാൻ ഇന്റർനാഷനൽ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ വി.പി അലി മുഹമ്മദലിക്കാണ് അംഗത്വം ലഭിച്ചത്. മറ്റ് ആറ് അംഗങ്ങളോടൊപ്പം അംഗത്വം ലഭിച്ച ഏക ഇന്ത്യക്കാരൻ ആണ് ഇദ്ദേഹം.
ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലിയുടെ മകനായ അലി മുഹമ്മദലിയെ ആശുപത്രി ആൻഡ് മെഡിക്കൽ സെന്റർ കമ്മിറ്റി ബോർഡിലേക്കാണ് തിരഞ്ഞെടുത്തത്. മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത് പൂങ്ങോട് സ്വദേശിയാണ്.
