മരുഭൂമിയിലെ തമ്പിൽ ഗ്യാസ് ചോർന്ന് തീപിടിച്ച് പ്രവാസി മരിച്ചു

0
2014

ദുരന്തം എത്തിയത് ജോലിയിൽ പ്രവേശിച്ച രണ്ടാം നാൾ

റിയാദ്: ഏതൊരു പ്രവാസിയും ആഗ്രഹിക്കുന്ന പോലെ കുടുംബ പ്രാരാബ്ധങ്ങൾ തലയിൽ പേറി, അത് പോലെ പ്രസന്നമായ ഒരു ഭാവി ആഗ്രഹിച്ചു കടൽ കടന്ന ചെറുപ്പക്കാരൻ.. പ്രവാസം സ്വീകരിച്ചു രണ്ട് നാൾക്കകം എല്ലാ പ്രതീക്ഷകളും പൂർത്തീകരിക്കാതെ വിളിക്കാതെ വരുന്ന അതിഥി യെന്ന ആ വിശേഷണം കൊടുക്കാറുള്ള ആ യാഥാർഥ്യത്തിന് കീഴടങ്ങേണ്ടി വന്ന ഉത്തർ പ്രദേശ് സ്വദേശി ലക്ഷ്മണ് ജസ്വൽ (23) ന്റെ കഥ ഏവരെയും കണ്ണീരണിയിക്കും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇക്കഴിഞ്ഞ ഓഗസ്റ്റ് 29 ന് നാട്ടിൽ നിന്ന് റിയാദിൽ എത്തി സുഹൃത്ത്ന്റെ കൂടെ ഒരു ദിവസം താമസിച്ചു 30ന് രാത്രി ഖഫിലിന്റെ കൂടെ മജ്മ കുവൈത്ത് റൂട്ടിലെ ഉമ്മുൽജമാജം എന്ന സ്ഥലത്ത് നിന്നും മരുഭൂമിയിലൂടെ 30 കിലോമീറ്റര്‍ അകലെ സ്പോണ്സറുടെ ഒട്ടകങ്ങളും ഡെസേർട്ട് ക്യാമ്പും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കാവൽക്കാരൻ ആയി ജോലിക്ക് പ്രവേശിച്ചത്. ഒട്ടകം മേയ്ക്കുന്ന സുഡാൻ പൗരൻ കൂടെയുണ്ടായിരുന്നെങ്കിലും, അപ്രതീക്ഷിതമായി എത്തിയ ദുരന്തം ജീവൻ കവരുകയായിരുന്നു.

ജോലിയിൽ പ്രവേശിച്ചു രണ്ടാം നാൾ ലക്ഷ്മണ്‍ പ്രഭാത ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടി ഭക്ഷണം പാകം ചെയ്യുന്ന ഖൈമയിൽ പ്രവേശിക്കുകയും ഗ്യാസ് ലീക്കായി ഖൈമ മുഴുവൻ ഗ്യാസ് നിറഞ്ഞത് അറിയാതെ ലക്ഷമണ് ഗ്യാസ് സ്റ്റൗ കത്തിക്കുന്നതിന് വേണ്ടി ലൈറ്റർ കത്തിച്ചസമയത്താണ് തീ പടർന്നാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം മറ്റൊരു കേസുമായി മജ്മ പോലീസിൽ എത്തിയപ്പോഴായിരുന്നു റിയാദ് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വളണ്ടിയറും, റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാനുമായ റഫീഖ് പുല്ലൂരിന്  lഈ കേസിനെ കുറിച്ചു റിയാദ് ഇന്ത്യന്‍ എംബസി ഡത്ത് സെക്ഷനില്‍ നിന്ന് വിവരം ലഭിച്ചത്.

ഉടനെ സ്പോണ്‍സറെ ഫോണില്‍ പലതവണ വിളിച്ചു ഫോണ്‍ എടുക്കാതിരുന്നപ്പോൾ റഫീഖ് മജ്മ പോലീസിന്റെ സഹായം തേടുകയായിരുന്നു. അപ്പോഴാണ് ഈ സംഭവം നടന്നത് ഉമ്മുല്‍ ജമാജത്തിലാണെന്നും കാര്യങ്ങള്‍ എല്ലാം ഇപ്രകാരമാണന്നും അറിയുന്നത്. ഉടനെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയില്‍ അറിയിക്കുകയും കുടുംബത്തെ ബന്ധപ്പെടാനുള്ള  കോണ്ടാക്റ്റ് നമ്പർ ലഭിക്കുകയും ചെയ്തു. പിന്നീട് നിരന്തരം ഉമ്മുല്‍ ജമാജം പോലീസിൽ അർത്തവ്യാ കെ എം.സി സി നേതാക്കളായ മുസ്തഫ കണ്ണൂര്‍, താജുദ്ദീൻ മേലാറ്റൂര്‍, റഷീദ് കണ്ണൂര്‍, മജ്മ കെഎംസിസി നേതാവ്  മുസ്തഫ എന്നിവരുടെ സഹായത്തോടെ പോലീസിൽ നിന്നും ഹോസ്പിറ്റലിൽ നിന്നും ലഭിക്കേണ്ട രേഖകൾ ലഭ്യമാക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

എംബസിയിൽ നിന്നും മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനുളള അനുമതിയും ലഭിച്ച അടുത്തദിവസം തന്നെ  റിയാദ് വെൽഫെയർ വിംഗിന്റെ നേതാക്കളായ റഫീഖ് പുല്ലൂരും ഇസ്ഹാഖ് താനൂരും റിയാദിൽ നിന്നും 330 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് പോവുകയും അവിടെ പോലീസിൽ നിന്നും മൃതദേഹം ഏറ്റു വാങ്ങാനാവശ്യമുളള രേഖകൾ ശരിയാക്കി അവിടെ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള മജ്മ സിവില്‍ അഫൈയർസിൽ നിന്ന് മരണ സർട്ടിഫിക്കറ്റും ലഭ്യമാക്കിയാണ് അന്ന് റിയാദിൽ തിരിച്ചെത്തിയത്.

പിന്നീട് എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാക്കി. മൃതദേഹം സൂക്ഷിച്ചിരുന്ന ഹോത്താ സുദൈർ ഹോസ്പിറ്റലിൽ നിന്ന് കഴിഞ്ഞ ദിവസം എമ്പാമിങ് നടപടികള്‍ക്ക് റിയാദ് ഷുമേസി മോർച്ചറിയിൽ എത്തിക്കുകയും റിയാദിൽ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബെ വഴി ലക്നൗ എയർ പോർട്ടിലെത്തിച്ചു. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌ക്കരിച്ചു

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക