ദമാം: പ്രവാസി വെൽഫെയർ സഊദി അറേബ്യ, ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി വനിതകളുടെ തൊഴിൽ സാദ്ധ്യതകൾ സംബന്ധിച്ച് “ഷീ സ്പേസ്” എക്സ്പെർട്ട് ടോക്ക് സംഘടിപ്പിച്ചു. പ്രവാസി സ്ത്രീകൾക്കുള്ള വിവിധ തൊഴിൽ സാധ്യതകളെക്കുറിച്ചും തൊഴിൽ മേഖലയിൽ സഊദി അറേബ്യയിൽ ഉണ്ടായ മാറ്റങ്ങളും നിയമങ്ങളും വിശദീകരിച്ചു അറബ് കോൺസൾട്ടന്റ് സി ഇ ഒ നജീബ് മുസ്‌ലിയാരകത്ത് നയിച്ച സെഷൻ നിരവധി പേർക്ക് പ്രചോദനമായി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സംരംഭകത്വം, തൊഴിൽപരിശീലന രംഗത്ത് ഫ്രീലാൻസിങ്, റിമോട്ട് ജോലി തുടങ്ങി പുരുഷന്മാർക്കുള്ള ഏതൊരു മേഖലയും സ്ത്രീകൾക്കും സഊദി അറേബ്യ തുറന്നിട്ടുണ്ട്. വനിതാ കേന്ദ്രീകൃത ഇടങ്ങൾ എന്ന നിലയിൽ, സഊദി അറേബ്യയിലെ പുതിയ അവസരങ്ങൾ സ്ത്രീകളുടെ സമഗ്ര വളർച്ചയ്ക്കും ആന്തരിക മാനസിക പുരോഗതിക്കും ഏറെ അനുയോജ്യമാണ്.

പ്രവാസി സമൂഹത്തിലെ സ്ത്രീകളുടെ സാമൂഹികമായും സാംസ്‌കാരികമായ, തൊഴിൽ പരവുമായ വളർച്ചക്ക് വേണ്ടി പ്രവാസി വെൽഫെയർ നടത്തുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് ജനറൽ സെക്രട്ടറി സുനീല സലീം പരിചയപ്പെടുത്തി. പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ ഷബീർ ചാത്തമംഗലം ആശംസകൾ നേർന്നു. പ്രവിശ്യയിലെ വിവിധ സംഘടന നേതാക്കൾ സന്നിഹിതരായിരുന്ന പരിപാടിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ അമിത ബഷീർ, ഡോണ സൂസൻ ഐസക് എന്നിവരെ ആദരിച്ചു.
കൺവീനർ ആരിഫ ബക്കർ സ്വാഗതവും പ്രോഗ്രാം അസിസ്റ്റന്റ് കൺവീനർ ജസീറ ഫൈസൽ നന്ദിയും പറഞ്ഞു . നൈസി സജാദ് അവതാരകായിരുന്നു. ലിബി ജെയിംസ്, റുഖിയ, മഞ്ജു മണിക്കുട്ടൻ, സഅദ ഹനീഫ് എന്നിവർ സംബന്ധിച്ചു. ഫൗസിയ അനീസ്, താഹിറ ഷജീർ, ജിസ്ന സാബിക്, അനീസ മെഹ്ബൂബ്, ജസീറ അയ്മെൻ, ഷോബി, സൽമ സമീ ഉല്ലാഹ്, സൈറ തൊയ്യിബ്, അനീസ സിയാദ്, ഫാത്തിമ ഹാഷിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക