തായിഫ് കെ എം സി സി സ്വീകരണം സംഘടിപ്പിച്ചു

തായിഫ്: ശുതുബ ഏരിയയിൽ നിന്ന് തായിഫ് സെൻട്രൽ കമ്മറ്റിയിലേക്ക് തിരഞ്ഞടുക്കപ്പെട്ട നേതാക്കൻമാർക്ക് സ്വീകരണവും ഏരിയ – സെൻട്രൽ കമ്മറ്റി തല നേതൃ സംഗമവും തായിഫ് സെൻട്രൽ കമ്മറ്റി ഓഫീസിൽ വെച്ച് നടന്നു. സെൻട്രൽ കമ്മറ്റി ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട കോയ കടലുണ്ടിക്കും വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട സലാം മുള്ളമ്പാറക്കും എക്സികുട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഫൈസൽ ബാലുശ്ശേരിക്കുമുള്ള  ഉപഹാരങ്ങൾ സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് സ്വാലിഹ്, സെക്രട്ടറി ഷരീഫ് മണ്ണാർക്കാട് എന്നിവർ സമ്മാനിച്ചു. പരിപാടിയിൽ അസീസ് റഹ്മാനി പ്രാർത്ഥന നടത്തി. ശുതുബ ഏരിയ കെ എം സി സി പ്രസിഡൻ്റ് അലിയാർ കോതമംഗലം അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് സ്വാലിഹ്, സെക്രട്ടറി ഷരീഫ് മണ്ണാർക്കാട് എന്നിവർ പ്രഭാഷണം നടത്തി. ചടങ്ങിൽ നാഷണൽ കമ്മറ്റി ഭാരവാഹി മുഹമ്മാദ് ഷാ തങ്ങൾ, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ അബ്ബാസ് രാമപുരം, സലാം പുല്ലാളൂർ ശുതുബ ചെയർമാൻ അബ്ദുറഹിമാൻ,   വിവിധ ഏരിയ നേതാക്കൻമാർ എന്നിവർ ആംശംസകൾ നേർന്ന് സംസാരിച്ചു.

ശുതുബ ഏരിയയിൽ നിന്ന് 2024-25 വർഷത്തേക്കുള്ള  കെ എം സി സി നാഷണൽ കമ്മിറ്റിയുടെ  കുടുംബ സുരക്ഷ പദ്ധതിയുടെ ഫോറം വിതരണം വൈസ് പ്രസിഡൻ്റ് നജീബ് തൈക്കണ്ടിയും ജോ. സെക്രട്ടറി അനസ് കൊടപ്പാളിയും ചേർന്ന് കബീറിന് അപേക്ഷ ഫോറം നൽകി  ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി യാസർ കാരക്കുന്ന് സ്വാഗതവും ട്രഷറർ സയ്യൂഫ് കൊടുവള്ളി നന്ദിയും പറഞ്ഞു.