സഊദിയിൽ ഏകീകൃത ചാർജിങ് പോർട്ടുകൾ, ഇനി C ടൈപ് മാത്രം

0
1071

ജിദ്ദ: സഊദിയിൽ മൊബൈൽ ഉൾപ്പെടെ മുഴുവൻ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഏകീകൃത ചാർജർ കേബിൾ സംവിധാനം നടപ്പിലാക്കുന്നു. ആദ്യഘട്ടം അടുത്ത വർഷം ജനുവരി 1 മുതൽ നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്‌പേസ് ടെക്‌നോളജി കമ്മീഷനും സഊദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും ചേർന്നാണ് ഇത് നടപ്പാക്കുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പോർട്ടുകൾ “യുഎസ് ബി ടൈപ്പ്-സി” ആയിരിക്കുമെന്നതിനാൽ രാജ്യത്തെ ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും അവർക്ക് അധിക ചിലവുകൾ നൽകാതിരിക്കാനും ഉയർന്ന നിലവാരമുള്ള ചാർജിങ്ങും ഡാറ്റാ ട്രാൻസ്ഫർ സാങ്കേതികവിദ്യയും നൽകാനാണ് തീരുമാനമെന്ന് ഇരു സമിതിയും വിശദീകരിച്ചു.

മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ, ഇ- റീഡറുകൾ, പോർട്ടബിൾ വീഡിയോ ഗെയിം ഉപകരണങ്ങൾ, ഹെഡ്‌ഫോണുകൾ, പോർട്ടബിൾ സ്‌പീക്കറുകൾ, വയർലെസ് റൂട്ടറുകൾ, ഇയർഫോണുകൾ, ആംപ്ലിഫയറുകൾ, കീബോർഡുകൾ, കമ്പ്യൂട്ടർ പോയിന്റർ ഉപകരണങ്ങൾ (മൗസുകൾ) എന്നിവയും തീരുമാനത്തിൻ്റെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുമെന്ന് അവർ കൂട്ടിച്ചേർത്തു.

മൊബൈൽ ഫോണുകൾക്കും ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കുമായി ചാർജറുകളുടെയും കേബിളുകളുടെയും പ്രാദേശിക ഉപഭോഗം പ്രതിവർഷം 2.2 ദശലക്ഷത്തിലധികം യൂണിറ്റുകൾ കുറയ്ക്കുന്നതിനും ഉപഭോക്താക്കളുടെ ചെലവ് 170 ദശലക്ഷം റിയാലിലധികം ലാഭിക്കുന്നതിനും ഇത് സഹായിക്കും.

രണ്ടാം ഘട്ടം 2026 ഏപ്രിൽ 1 ന് ആരംഭിക്കും. ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്നതിനാൽ പ്രതിവർഷം ഏകദേശം 15 ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിലൂടെ സാങ്കേതിക മേഖലയിൽ രാജ്യത്തിൻ്റെ സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇതിലൂടെ കഴിയും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക