തൃശൂർ: പി.വി അൻവർ എംഎൽഎയെയും സ്ഥാനാർഥിയെയും ദേശമംഗലത്തെ പള്ളം മുസ്‍ലിം ലീഗ് ഓഫിസിൽ സ്വീകരിച്ചതിനെച്ചൊല്ലി വിവാദം. തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ചേലക്കരയിൽ ഡിഎംകെ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി എൻ.കെ സുധീറിനൊപ്പമാണ് അൻവർ എത്തിയത്.
അൻവറിനെയും സ്ഥാനാർഥിയെയും സ്വീകരിച്ചിരുത്തിയ ലീഗ് ഭാരവാഹികൾ മണ്ഡലത്തിലെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ദേശമംഗലം പഞ്ചായത്ത് കമ്മിറ്റിയോട് മുസ്‍ലിം ലീഗ് തൃശൂർ ജില്ലാ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.