പാലക്കാട്ട് ബിജെപി ജയിക്കുമെങ്കില്‍ പിന്‍മാറും; ചേലക്കരയില്‍ മല്‍സരം പിണറായിസത്തിന് എതിരെ: പി.വി.അന്‍വര്‍

0
1035

പാലക്കാട് മല്‍സരം രാഹുലും കൃഷ്ണകുമാറും തമ്മിലെന്നും അന്‍വര്‍
ചേലക്കരയില്‍ മല്‍സരം പിണറായിസത്തിന് എതിരാണെന്നും അന്‍വര്‍
പോര്‍വിളിക്കൊടുവില്‍ പാലക്കാട്ട് പിന്‍മാറ്റ സൂചന നല്‍കി പി.വി.അന്‍വര്‍‌.

ബിജെപിക്ക് സഹായമാകുമെന്ന് കണ്ടാല്‍ പാലക്കാട് സ്ഥാനാര്‍ഥി ഉണ്ടാകില്ലെന്ന് അന്‍വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പാലക്കാട് മല്‍സരം രാഹുലും സി.കൃഷ്ണകുമാറും തമ്മിലെന്നും അന്‍വര്‍ പറഞ്ഞുവയ്ക്കുന്നു.

സതീശനുമായി ഇടച്ചില്‍ തുടരുമ്പോഴും കോണ്‍ഗ്രസിലേക്ക് ഒരു പാലം ബാക്കി നിര്‍ത്താനാണ്  അന്‍വറിന്‍റെ ശ്രമം. ഇങ്ങനെ പോയാല്‍ പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ തോല്‍ക്കുമെന്ന മുന്നറിയിപ്പുമായാണ് അന്‍വര്‍ പുതിയ നിലപാട് പ്രഖ്യാപിക്കുന്നത്. പാലക്കാട്ട് സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിച്ചാല്‍  രാഹുലിനെ പിന്തുണയ്ക്കുമെന്നാണ്  അന്‍വര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയാണ് പാലക്കാട്ട് അന്‍വര്‍ നിലപാട് പ്രഖ്യാപിക്കുക.

അതേസമയം, പി.വി.അന്‍വറിന്‍റെ കാര്യത്തില്‍ അഭിപ്രായങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പറഞ്ഞു. വിഷയത്തില്‍ രണ്ട് ‌പക്ഷമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നും അവര്‍ പറഞ്ഞു.