ജുബൈൽ: സമൂഹത്തിൽ വെറുപ്പും വിദ്വേഷവും ഇല്ലാതാക്കാനും പരസ്പര ബഹുമാനവും സ്നേഹവും വളർത്താനും ഇസ്‌ലാമിക അധ്യാപനങ്ങൾ വഴിവെക്കുന്നുവെന്നും ഇന്ത്യാ രാജ്യത്തെ മദ്റസകൾ നന്മയുടെ കേന്ദ്രങ്ങളാണെന്നും പ്രമുഖ അധ്യാപക ട്രെയിനറും ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രൊഫസറുമായ ഡോ.ജൗഹർ മുനവ്വിർ പ്രസ്താവിച്ചു. കേവല രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മദ്റസകളെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്നത് അപലപനീയമാണ്. സഊദി മത കാര്യ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ജുബൈൽ ദഅവാ ആൻ്റ് ഗൈഡൻസ് സെൻ്ററിൻ്റെ മേൽനോട്ടത്തിൽ നടക്കുന്ന അൽ ഫുർഖാൻ മദ്റസ അധ്യാപകർക്കുള്ള ട്രൈയിനിംഗ് വർക്ക്ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിൽ നിർണായക പങ്കു വഹിക്കുന്നവരാണ് അധ്യാപകർ. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള ഫലപ്രദമായ പുതിയ പഠനരീതികൾ അധ്യാപകർക്ക് മാതൃകയാക്കാവുന്നതാണ്. കേവലം അറിവ് പകർന്നു നൽകുന്നതിലപ്പുറം അത് മനസ്സിലാക്കി ക്കൊടുക്കുകയും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിലാണ് അധ്യാപകർ മികവ് കാണിക്കേണ്ടത്. സമാധാന സന്ദേശമായ ഇസ്‌ലാമിന്റെ തത്വ സംഹിതകളും വിശ്വാസ കർമ്മ രീതികളും പുതിയ തലമുറക്ക് ഫലപ്രദമായി പകർന്നു നൽകേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
അൽഫുർഖാൻ മദ്റസ പ്രിൻസിപ്പൽ ഫാഹിം അൽഹകമി, മാനേജ്മെൻ്റ് പ്രതിനിധി അർശദ് ബിൻ ഹംസ സംസാരിച്ചു. നൗഫൽ റഹ്മാൻ, ഹാരിസ് മലപ്പുറം, മുഹമ്മദ് ഷാഹിദ്, ശൈലാസ് കുഞ്ഞു നിയന്ത്രിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക