Thursday, 5 December - 2024

ലക്ഷ്യ ബോധത്തോടെ യുള്ള രക്ഷാകർതൃത്വം അനിവാര്യം: ജുബൈൽ ഫോക്കസ് പ്രൊഫഷണൽ മീറ്റ്

ജുബൈൽ: പുതു തലമുറയുടെ ജീവിത സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കുകയും അതനുസരിച്ച് അവരുമായി ആശയ വിനിമയം നടത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെണ് പ്രമുഖ ഫാമിലി കൗൺസിലറും ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രൊഫസറുമായ ഡോ.ജൗഹർ മുനവ്വിർ പ്രസ്താവിച്ചു. ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ യൂത്ത് വിംഗ് സംഘടിപ്പിച്ച ഫോക്കസ് പ്രൊഫഷനൽ മീറ്റിൽ ‘ഇസ്‌ലാമിക് പാരൻ്റിംഗ് ‘ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ടെക്നോളജി അതി ശീഘ്രം മുന്നേറുന്ന ഇക്കാലത്ത് സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം ഇളം തലമുറയിൽ ശക്തമാണ്. മക്കളെ അടുത്തറിഞ്ഞ് രക്ഷാ കർതൃത്വത്തിൽ പുതിയ രീതികൾ അവലംബിക്കണമെന്നും ലക്ഷ്യ ബോധത്തോടെയും സാമൂഹ്യ ബാധ്യതകളെക്കുറിച്ച ബോധ്യത്തോടെയും മക്കളെ വളർത്തുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. മക്കളോടുള്ള മുഹമ്മദ് നബിയുടെ കാരുണ്യത്തോടെയുള്ള പെരുമാറ്റവും മാതാപിതാക്കൾക്കുള്ള ഉപദേശ നിർദ്ദേശങ്ങളും എക്കാലത്തും നാം മാതൃകാപരമായി സ്വീകരിക്കേണ്ടതാണ്. സ്വഭാവ രൂപീകരണത്തിൽ ഉത്തരവാദിത്ത ബോധവും  സഹജീവികളുമായുള്ള സഹവർത്തിത്വവും സത്യ സന്ധതയും മാതാപിതാക്കൾ പ്രാധാന്യം കൽപ്പിക്കേണ്ട വിഷയങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോക്കസ് പ്രൊഫഷണൽ വിംഗ് കൺവീനർ ഫാസിൽ (ജുബൈൽ ടെക്നിക്കൽ ഇൻസ്ടിട്യൂട്ട്),
ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ജനറൽ സിക്രട്ടറി അബ്ദുൽ മന്നാൻ കൊടുവള്ളി എന്നിവർ സംസാരിച്ചു. ചോദ്യോത്തര സെഷനിൽ അർശദ് ബിൻ ഹംസ (ജുബൈൽ ഇൻഡസ്ട്രിയൽ കോളേജ്) മോഡറേറ്ററായിരുന്നു. ഫോക്കസ് ചെയർമാൻ ഉസ്മാൻ പാലശ്ശേരി (അഡ്വാൻസ്ഡ് പെട്രാേ കെമിക്കൽസ്), ജുബൈൽ ഇസ്‌ലാഹി യൂത്ത് സിക്രട്ടറി ഷാജി,  പ്രസിഡൻ്റ് ജിയാസ് നിയന്ത്രിച്ചു. സുബ്ഹാൻ സ്വലാഹി സമാപന ഭാഷണം നിർവ്വഹിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക

Most Popular

error: