ഹൈദരലി ശിഹാബ് തങ്ങളുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കൽ നമ്മുടെ ബാധ്യത; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

0
477

എടക്കര: സമുദായത്തിന്റെ നന്മയും പുരോഗതിയും ലക്ഷ്യമാക്കി സഞ്ചരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കൽ നമ്മുടെ ബാധ്യതയാണെന്നും സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഭവന നിർമ്മാണ പദ്ധതിയിലൂടെ നിർവ്വഹിക്കുന്ന ദൗത്യം ചരിത്രപരമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചിരുന്ന വിവിധ മേഖലകളിലെ സേവനങ്ങൾ അസ്തമിക്കാതെ നിലനിർത്തുന്നതിന് നാം പരിശ്രമങ്ങൾ നടത്തി കൊണ്ടിരിക്കണമെന്നും ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഭവന സമർപ്പണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എടക്കര പള്ളിപ്പടിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ യൂണിറ്റ് സെക്രട്ടറി ഉസ്മാൻ പള്ളിപ്പടിക്ക് ചാവി കൈമാറി ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് അബ്ദുൽ അസീസ് മുസ്ല്യാർ മൂത്തേടം ആദ്യക്ഷത വഹിച്ചു പി വി അബ്ദുൽ വഹാബ് എം.പി, ഇസ്മാഈൽ മൂത്തേടം, ജില്ലാ സെക്രട്ടറി സലീം എടക്കര, മണ്ഡലം സെക്രട്ടറി അമാനുള്ള ദാരിമി, ഉറവ് കൺവീനർ ഇസ്ഹാഖ് അടുക്കത്ത്, അശ്റഫ് തേക്കിൽ പ്രസംഗിച്ചു