VIDEO | സഊദിയിൽ കനത്ത മൂടൽ മഞ്ഞ്; നിരവധി വാഹങ്ങൾ കൂട്ടിയിടിച്ചു

0
1840

ദമാം: സഊദിയിലെ കിഴക്കൻ പ്രവിശ്യയിൽ കനത്ത മൂടൽ മഞ്ഞിൽ അകപ്പെട്ട് നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. കിഴക്കൻ സഊദിയിലെ വാണിജ്യ നഗരമായ ദമാമിനെയും വ്യാവസായിക നഗരമായ അൽ ജുബൈൽ സിറ്റിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദമാം – ജുബൈൽ എക്സ്പ്രസ്സ്‌ ഹൈവേയിലാണ് അപകടം നടന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പത്തിലധികം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. അൽ അഹ്സ – അബ്ഖൈഖ് റോഡിലും സമാനമായ രീതിയിൽ വാഹങ്ങൾ കൂട്ടിയിടിച്ചതായി റിപോർട്ടുണ്ട്.

അതേസമയം, വരും ദിവസങ്ങളിലും മൂടൽ മഞ്ഞ് തുടരുമെന്നത് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ-ഖഹ്താനി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ജുബൈൽ, അൽ-ഹബ്ർ, ദമാം, ദഹ്‌റാൻ, ഖത്തീഫ്, റാസ് തനൂറ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ മൂടൽമഞ്ഞ് വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

കിഴക്കൻ മേഖലയിലെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേകളിൽ ഈ പ്രതിഭാസം പടരുന്നത് ഒരു സാധാരണ സംഭവമാണെന്ന് അൽ-ഖഹ്താനി വിശദീകരിച്ചു. മൂടൽമഞ്ഞിൽ വാഹനമോടിക്കുമ്പോൾ പൂർണ്ണമായും ജാഗ്രത പാലിക്കണമെന്നും തിരശ്ചീന ദൃശ്യപരതയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും റോഡ് സെക്യൂരിറ്റി സ്‌പെഷ്യൽ ഫോഴ്‌സ് മുന്നറിയിപ്പ് നൽകി. വീഡിയോ കാണാം👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക