സഊദി പ്രവാസികളേ…., ഇളവ് ലഭിക്കാനുള്ള സമയപരിധി അവസാനിക്കുന്നു, പിഴ ലഭിച്ചവർ അവസരം പരമാവധി ഉപയോഗപ്പെടുത്തുക

0
1039

ട്രാഫിക് പിഴകളിൽ ഇളവ് ലഭിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി

റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പ്രഖ്യാപിച്ചത് പ്രകാരമുള്ള ട്രാഫിക് പിഴകളിലെ ഇളവ് ആനുകൂല്യം ഈ മാസം 18-ഓട് കൂടി അവസാനിക്കും. ഇക്കഴിഞ്ഞ ഏപ്രിൽ 18-നു മുമ്പ് ചുമത്തപ്പെട്ട ട്രാഫിക് പിഴകൾക്ക് 50% കിഴിവ് ആണ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. ഈ പിഴകൾ ഈ മാസം-ഒക്ടോബർ 18-നു മുമ്പ് അടക്കുന്നവർക്കാണ് ഇളവ് ലഭിക്കുക.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതേ സമയം പിഴകളിൽ ഇളവ് നൽകുന്നത് 4 നിയമ ലംഘനങ്ങൾക്ക് ബാധകമാകില്ല എന്നും മുറൂർ ഓർമ്മിപ്പിക്കുന്നു. ഡ്രിഫ്റ്റിംഗ്, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, പരമാവധി വേഗത 120 km /h  ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 50 കിലോമീറ്ററും കവിയുക, കൂടാതെ പരമാവധി വേഗത 140 km/h ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 30 km/h-ൽ കൂടുതൽ കവിയുക എന്നിവയാണ്‌ ഇളവ് ലഭിക്കാത്ത നാലു നിയമ ലംഘനങ്ങൾ.

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണമാണ് 2024 ഏപ്രിൽ പതിനെട്ടിനു മുമ്പ് രജിസ്റ്റർ ചെയ്തതോ ചെയ്യുന്നതോ ആയ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകളിൽ ആഭ്യന്തര മന്ത്രാലയം 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക