റിയാദ്: സഊദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് റിയാദില്‍ രൂപീകരിച്ച സഹായ സമിതിയുടെ പൊതുയോഗം റിയാദ് ബത്ഹ ഡി-പാലസ് ഹാളില്‍ ചേര്‍ന്നു. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട വിധിയുണ്ടാകാന്‍ സാധ്യതയുള്ള അടുത്ത സിറ്റിംഗ് ഒക്ടോബര്‍ 21 ന് തിങ്കളാഴ്ചയാണ്. ഈ ദിനം നിര്‍ണ്ണായകമെന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സമിതി ചെയര്‍മാന്‍ സി പി മുസ്തഫ അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ ആമുഖ പ്രഭാഷണം നടത്തി. കേസുമായി ബന്ധപ്പെട്ട ഇത് വരെയുള്ള പുരോഗതി സഹായ സമിതി സദസ്സിന് മുന്നില്‍ വിശദീകരിച്ചു. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ ഇത് വരെയുള്ള എല്ലാ വരവ് ചിലവ് കണക്കുള്‍ സമിതി ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ സദസ്സിനെ വായിച്ചു കേള്‍പ്പിച്ചു. കണക്കിലെ വ്യക്തക്ക് നിറഞ്ഞ കയ്യടിയോടെ പൊതുസമൂഹം അംഗീകാരം നല്‍കി.
റഹീം മോചന ലക്ഷ്യവുമായി നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് ഇന്ത്യന്‍ എംബസി വഴി അയച്ച തുകയുടെയും ആ തുക ക്രിമിനല്‍ കോടതി വഴി മരിച്ച സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ വിവരങ്ങളും ബന്ധപ്പെട്ട രേഖകളും ഹാജരാക്കി സിദ്ധീഖ് തുവ്വൂര്‍ യോഗത്തില്‍ സംസാരിച്ചു. നിയമ പരമായ സംശയങ്ങള്‍ക്ക് വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍ വിശദീകരണം നല്‍കി. കോഡിനേറ്റര്‍ ഹര്‍ഷദ് ഫറോക് , സ്റ്റിയറിങ് കമ്മറ്റി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായി, സുധീര്‍ കുമ്മിള്‍, നവാസ് വെള്ളിമാട് കുന്ന്, ഷമീം മുക്കം, സഹീര്‍ മുഹിയുദ്ധീന്‍,എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി. കുഞ്ഞോയി കോടമ്പുഴ നന്ദി അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക
