റിയാദ്: എ സി റൂമിൽ കിടക്കുന്നത് ജലദോഷം പിടിക്കാൻ കാരണമാകുമെന്ന ഒരു പൊതു ധാരണയുണ്ടെന്നും എന്നാൽ ഇത് വാസ്തവമല്ലെന്നും സഊദി ആരോഗ്യ മന്താലയം വിശദീകരിച്ചു. എയർകണ്ടീഷണറുകളിൽ നിന്ന് വരുന്ന തണുപ്പ് മാത്രം രോഗത്തിന് നേരിട്ട് കാരണമാകുന്നില്ലെന്നും എന്നാൽ ഇതിൽ പങ്കുവഹിക്കുന്ന മറ്റ് ഘടകങ്ങളുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എയർ കണ്ടീഷണറുകൾ പരിപാലിക്കുന്നതിനും വൃത്തിയാക്കുന്നതിനും അവഗണിക്കുന്നതിലൂടെയാണ് പ്രധാനമായും രോഗമുണ്ടാകുന്നത്. എ സി യിലെ പൊടി, ഫംഗസ്, ബാക്ടീരിയ എന്നിവ വായുവിൽ അണുക്കൾ പടരുന്നതിനും രോഗം വരാനും കാരണമാകും. എ സി റൂമിലേക്ക് പെട്ടന്ന് കടക്കുന്നതും, അതുപോലെ പുറത്തിറങ്ങുന്നതും രോഗത്തിന് കാരണമാകാം.
അതായത്, ചൂടുള്ള അന്തരീക്ഷത്തിൽ നിന്ന് വളരെ തണുത്ത അന്തരീക്ഷത്തിലേക്കുള്ള ദ്രുതഗതിയിലുള്ള മാറ്റം, അല്ലെങ്കിൽ തിരിച്ചും, ഇത് ശരീരത്തിന് ക്ഷീണവും അസുഖവും ഉണ്ടാക്കാം.
എയർകണ്ടീഷണറിൻ്റെ താപനില 24 മുതൽ 25 ഡിഗ്രി സെൽഷ്യസിനുമിടയിൽ ക്രമീകരിക്കാനും ഉപകരണം ഇടയ്ക്കിടെ വൃത്തിയാക്കാനും പരിപാലിക്കാനും ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു.