റിയാദിൽ പൊതുസ്ഥലത്ത് അടികൂടി; 7 പ്രവാസികൾ അറസ്റ്റിൽ

0
992

റിയാദ്: സഊദിയിൽ പൊതുസ്ഥലത്ത് വെച്ച് വഴക്കുണ്ടാക്കിയ ഏഴ് വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. റിയാദ് പ്രാവിശ്യ പോലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റാണ്, പാകിസ്ഥാൻ, അഫ്ഗാൻ സ്വദേശികളായ ഏഴ് പേരെ പൊതുസ്ഥലത്ത് വെച്ച് വഴക്കുണ്ടാക്കിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തത്.

ഇവർ അടികൂടുന്നതായ ഒരു വീഡിയോ പ്രചരിക്കുകയും തുടർന്ന് അവരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക