സഊദിയിൽ വാഹനാപകടം: പിതാവിനും മൂന്ന് പെൺമക്കൾക്കും ദാരുണാന്ത്യം

0
2267

റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ പിതാവിനും മൂന്ന് പെൺമക്കൾക്കും ദാരുണാന്ത്യം. സംഭവത്തിൽ മകനും ഭാര്യക്കും പരിക്കേൽക്കുകയും ചെയ്തു. മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പിതാവും മൂന്ന് പെൺമക്കളും കൊല്ലപ്പെടുകയും മകനും ഭാര്യക്കും പരിക്ക് ഏൽക്കുകയും ചെയ്തത്.

ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒരു ഡയന ട്രക്കുമായും ടൊയോട്ട കാമ്രിയുമായും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മുഹായിൽ അബഹ റോഡിൽ ഷാർ ചുരത്തിന് താഴെ വെച്ച് ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്, പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

സിവിൽ ഡിഫൻസ്, ട്രാഫിക്, റെഡ് ക്രെസന്റ് ടീമുകൾ സ്ഥലത്തെത്തി മരിച്ചവരെയും പരിക്കേറ്റവരെയും മുഹായിൽ ആശുപത്രിയിലേക്ക് മാറ്റി, മൃതദേഹങ്ങൾ പിന്നീട് കുടുംബങ്ങൾക്ക് വിട്ടു നൽകി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക