Tuesday, 5 November - 2024

ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിന് നോട്ടീസ്; കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കും, ഹാജരാകാൻ നിർദേശം

കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിന് നോട്ടീസ്. തിങ്കളാഴ്ച തിരുവനന്തപുരം ജില്ലാ പൊലീസ് കമാൻ്റ് സെൻ്ററിൽ ഹാജരാകാൻ നിർദേശം നൽകിയാണ് പൊലീസ് നോട്ടീസയച്ചത്. ഹാജരാകാൻ ആവശ്യപ്പെടുന്നത് ചോദ്യം ചെയ്യാനല്ലെന്നും കേസുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹാജരാകാനാണ് നിർദേശം. ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ പൊലീസിന് മെയിൽ അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നോട്ടീസ് അയച്ചത്.

ഒരാഴ്ചയ്ക്ക് ശേഷം ഒളിവുജീവിതം കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാൽ സിദ്ദീഖ് പുറത്തുവന്നിട്ടും നടപടി സ്വീകരിക്കാതിരുന്നതിൽ അന്വേഷണ സംഘത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. രണ്ടാഴ്ചയിൽ താഴെ മാത്രം സമയമാണ് അന്വേഷണ സംഘത്തിൻറെ മുന്നിലുള്ളത്. ഈ സമയത്തിനുള്ളിൽ ബലാത്സംഗക്കേസിലെ പ്രതിയായ നടൻ സിദ്ദിഖിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.

Most Popular

error: