സഊദി പ്രവാസികൾ അറിയാൻ; ഇഖാമ നഷ്ടപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍

0
2693

റിയാദ്: സഊദിയിൽ വിദേശ തൊഴിലാളികളുടെ ഇഖാമ നഷ്ടപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ജവാസാത്ത് ഡയറക്ടറേറ്റ് വിശദീകരിച്ചു. ഇതിനായി നഷ്ടപ്പെട്ട വിവരം സ്പോൺസർമാരോട് വെളിപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. സ്പോൺസർ തങ്ങളുടെ മുഖീം പോർട്ടൽ വഴി രജിസ്റ്റർ ചെയ്യകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജവാസാത്തിന്റെ മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് കീഴിലെ തൊഴിലാളികളുടെ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് മുഖീം പോര്‍ട്ടല്‍ വഴി അറിയിക്കുകയാണ് വേണ്ടത്. മുഖീം പോര്‍ട്ടലില്‍ പ്രവേശിച്ച് നഷ്ടപ്പെട്ട ഇഖാമയുടെ നമ്പര്‍ നല്‍കി വിദേശിയുടെ പേരുവിവരങ്ങളും മറ്റും പരിശോധിക്കാന്‍ കഴിയും. ഇതിനു ശേഷം ജവാസാത്ത് സേവനം തെരഞ്ഞെടുത്ത് ഇഖാമ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യണം.

തുടര്‍ന്ന് പുതിയ ഇഖാമക്കു വേണ്ടി ഏറ്റവും അടുത്തുള്ള ജവസാത്ത് ഡയറക്ടറേറ്റ് ഓഫീസിനെ നേരിട്ട് സമീപിക്കണം. ഇഖാമ നഷ്ടപ്പെട്ടതായി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് ഇത് റദ്ദാക്കാനോ പഴയ ഇഖാമ വീണ്ടും ഉപയോഗിക്കാനോ കഴിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ ഇഖാമ ഇഷ്യു ചെയ്യാന്‍ ഇഖാമ നഷ്ടപ്പെട്ടതായി നല്‍കിയ പരാതിയുടെ സ്റ്റാറ്റസ് നിരീക്ഷിക്കുകയാണ് വേണ്ടതെന്നും ജവാസാത്ത് പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക