Sunday, 6 October - 2024

26 ഐ ഫോണ്‍ 16 പ്രോമാക്‌സ് ടിഷ്യു പേപ്പറില്‍ പൊതിഞ്ഞ നിലയിൽ; വിമാനത്താവളത്തില്‍ സ്ത്രീയെ പിടികൂടി

ന്യൂഡല്‍ഹി: 26 ഐ ഫോണ്‍ 16 പ്രോമാക്‌സുമായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ സ്ത്രീയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ബാഗില്‍ പൊതിഞ്ഞ് കെട്ടിയ നിലയിലായിരുന്നു ഫോണുകൾ കണ്ടെടുത്തത്.

ടിഷ്യു പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത ഫോണുകള്‍ക്ക് 37 ലക്ഷത്തോളം വില വരുമെന്നും കസ്റ്റംസ് അറിയിച്ചു. ഹോങ്കോങില്‍ നിന്നെത്തിയതാണ് സ്ത്രീയാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ആപ്പിള്‍ ഐ ഫോണ്‍ 16 സീരീസിലെ ഉയര്‍ന്ന മോഡലാണ് പ്രോ മാക്‌സ്. പ്രോ മാക്‌സ് 256 ജിബി മോഡലിന് ഇന്ത്യയില്‍ ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ട്‌. കസ്റ്റംസ് ആക്ട് പ്രകാരമാണ് സ്ത്രീയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. പ്രതി ഏ‌തെങ്കിലും റാക്കറ്റിന്റെ ഭാഗമാണോ എന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്.

Most Popular

error: