ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു

0
1624

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്ന ആളുകളും ചേര്‍ന്ന് ഇടപെട്ട് ഉടന്‍ തീ അണച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തവേ കഴുത്തിലണിഞ്ഞ ഷാളില്‍ നിന്ന് നിലവിളക്കിലേക്ക് തീ പടരുകയായിരുന്നു. ഗാന്ധി കുടീരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം പൊതു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ഗവര്‍ണറുടെ തീരുമാനം. ഈ സമയത്താണ് സംഭവമുണ്ടായത്.

സംഭവം ശ്രദ്ധയിൽ പെട്ട ഉടനെ സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്ന മറ്റുള്ളവരും ഇടപെട്ട് കഴുത്തിൽനിന്നും ഷാൾ എടുത്തുമാറ്റി തീ കെടുത്തുകയായിരുന്നു. യഥാസമയം തീ കണ്ടതിനാൽ വൻ അപകടമാണ് ഒഴിവായത്. ശേഷം ഷാളിന് തീ പിടിച്ചതിന്റെ അങ്കലാപ്പൊന്നും കാണിക്കാതെ ഗവർണർ തുടർ പരിപാടികളിൽ പങ്കെടുക്കുകയുണ്ടായി.