പത്തനംതിട്ട: 56 വര്‍ഷങ്ങള്‍ക്ക് ശേഷം പത്തനംതിട്ട സ്വദേശിയായ സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ അറിയിപ്പ്. 1968 ഫെബ്രുവരി 7 ന് ലഡാക്കില്‍ നടന്ന വിമാന അപകടത്തില്‍ കാണാതായ തോമസ് ചെറിയാന്റെ മൃതശരീരമാണ് കണ്ടെത്തിയതെന്നാണ് സൈന്യം അറിയിച്ചത്.
പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ തോമസ് ചെറിയാന്റെ മൃതശരീരം കണ്ടെത്തിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മരണ സമയത്ത് 22 വയസ് മാത്രമായിരുന്നു തോമസ് ചെറിയാന്റെ പ്രായം. 1968 ഫെബ്രുവരി 7 ന് ലഡാക്കില്‍ 103 പേരുമായി പോയ സൈനിക വിമാനം തകര്‍ന്നായിരുന്നു അപകടം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
