Sunday, 6 October - 2024

ഓടുന്ന ബസിൽ വെച്ച് മകളുടെ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

മരണം ഉറപ്പാക്കിയ പ്രതികൾ യുവാവിനെ ബസ് സ്റ്റാന്റിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു

മുംബൈ: മകളെ നിരന്തരം ഉപദ്രവിച്ചതിന് മരുമകനെ ഓടുന്ന ബസിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ദമ്പതികൾ. മഹാരാഷ്ട്രയിലാണ് സംഭവം. മകളുടെ ഭർത്താവായ സന്ദീപ് ഷിര്ഡഗാവെ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോലാപൂർ സ്വദേശികളായ ഹനുമന്തപ്പ കാലെ (48). ഭാര്യ ഗൗരവ കാലെ (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. കോലാപൂർ ബസ് സ്റ്റാന്റിൽ വെച്ച് സന്ദീപിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ശ്വാസം മുട്ടിയാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ മൃതദേഹത്തിനരികിൽ നിന്നും ലഭിച്ച ബാഗിലെ രേഖകളിലൂടെയാണ് യുവാവിനെയും കുടുംബത്തെയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ബാഗിൽ നിന്ന് ലഭിച്ച ഫോണിൽ നിന്ന് ഭാര്യയുടെ നമ്പർ കണ്ടെത്തിയ പൊലീസ് ഇവരെ ബന്ധപ്പെട്ടിരുന്നു. തന്റെ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞ ദിവസം സന്ദീപ് യാത്ര പുറപ്പെട്ടിരുന്നുവെന്നായിരുന്നു ഭാര്യയുടെ മൊഴി. മറ്റൊന്നും തനിക്കറിയില്ലെന്നും അവർ വ്യക്തമാക്കി. ഇതോടെയാണ് സംശയം ഭാര്യയുടെ മാതാപിതാക്കളിലേക്കെത്തുന്നത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു യുവതിയും യുവാവും ചേർന്ന് സന്ദീപിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ഭാര്യയുടെ മാതാപിതാക്കളാണെന്ന് കണ്ടെത്തുകയും പിന്നാലെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

സംഭവ ദിവസം സന്ദീപ് ഭാര്യയെയും മകനെയും കാണാൻ വീട്ടിലെത്തിയിരുന്നു. തിരിച്ച് പോകാൻ സമയത്ത് ഇയാളെ ദമ്പതികൾ ചേർന്ന് ബസ് സ്റ്റോപ്പിൽ വിട്ടിരുന്നു. എന്നാ‍ൽ പിന്നീട് മദ്യപിച്ച് ലക്കുകെട്ട് സന്ദീപ് വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇതോടെ ദമ്പതികൾ ബസിൽ സന്ദീപിനെയും കയറ്റി ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. കൃത്യം നടക്കുന്ന സമയത്ത് ഇവർ സഞ്ചരിച്ച ബസിൽ ഇവരെ കൂടാതെ മറ്റ് രണ്ടുപേർ മാത്രമാണ് ഉണ്ടായത്. ഇതോടെ ചരട് ഉപയോഗിച്ച് യുവാവിന്റെ കഴുത്തിൽ മുറുക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ദമ്പതികൾ യുവിാവിനെ സ്റ്റാന്റിലെ ഭക്ഷണശാലയ്കക്ക് മുന്നിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

മകളെ സന്ദീപ് നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും ഇത് സഹിക്കാനാകാതെയാണ് കൊലപാതകം നടത്തിയതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇനിയും ഉപദ്രവിച്ചാൽ മകൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: