മദീന: കിങ് സൽമാൻ മെഡിക്കൽ സിറ്റിയിൽ ആദ്യത്തെ റോബോട്ടിക് മുട്ട് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയ വിജയകരം. മദീന ഹെൽത്ത് ക്ലസ്റ്ററിൻ്റെ ഭാഗമായ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ സ്പെഷ്യലൈസ്ഡ് ഓർത്തോപീഡിക്, ജോയിൻ്റ് റീപ്ലേസ്‌മെൻ്റ് സർജിക്കൽ ടീംമാണ് എഴുപതുകളിലുള്ള ഒരു സ്ത്രീക്ക് റോബോട്ടിക് സഹായത്തോടെ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
ഹെൽത്ത് ക്ലസ്റ്ററിൻ്റെ ആശുപത്രികളിലെ ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയയാണ് ഈ നാഴികക്കല്ല്. ചികിൽസ പൂർത്തിയാക്കി രോഗി പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. ജോയിൻ്റ് റീപ്ലേസ്‌മെൻ്റ് സർജറികളിൽ റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൻ്റെ പ്രാധാന്യം ഹെൽത്ത് ക്ലസ്റ്റർ എടുത്തു പറഞ്ഞു.





