സീസണൽ ഇൻഫ്ലുവൻസ വാക്സീനേഷന് ഹോം സർവീസ് ആരംഭിക്കുന്നതായി സഊദി

0
645

റിയാദ്: സീസണൽ ഇൻഫ്ലുവൻസ വാക്സീനേഷൻ ഹോം സർവീസ് ആരംഭിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സനാർ ആപ്ലിക്കേഷൻ വഴി ആളുകൾക്ക് ഹോം വാക്സീനേഷൻ സേവനത്തിനായി അഭ്യർത്ഥിക്കാം. അതിലൂടെ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട സ്ഥലത്തും സമയത്തും സന്ദർശനം തിരഞ്ഞെടുക്കാൻ കഴിയും.

എല്ലാ പൗരന്മാർക്കും താമസക്കാർക്കും, പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികൾ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയ ദുർബല വിഭാഗങ്ങൾക്ക് വാക്‌സീൻ എടുക്കണമെന്ന് മന്ത്രാലയം ആവിശ്യപ്പെട്ടു. സീസണൽ ഇൻഫ്ലുവൻസ വാക്സീൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് മന്ത്രാലയം ഉറപ്പ് നൽകി. എല്ലാവരും ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു.