Sunday, 6 October - 2024

ഭാര്യയ്ക്ക് ബിക്കിനി ധരിച്ചിറങ്ങാന്‍ സ്വകാര്യത വേണം; കോടികൾ മുടക്കി ദ്വീപ് വാങ്ങി ഭര്‍ത്താവ്

‘ബിക്കിനി ധരിക്കാന്‍ ആഗ്രഹിച്ചു നിങ്ങളുടെ ലക്ഷപ്രഭുവായ ഭര്‍ത്താവ് ദ്വീപ് വാങ്ങിത്തന്നു’ , സമ്പന്നനായ ഭര്‍ത്താവ് തനിക്ക് സ്വകാര്യദ്വീപ് സമ്മാനിച്ച വിവരം ഇരുപത്തിയാറുകാരിയായ സൂദി അല്‍ നാദകയാണ് സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്.

ഭാര്യയുടെ ബീച്ച് സന്ദര്‍ശനത്തിന് സ്വകാര്യതയൊരുക്കാന്‍ ഒരു സ്വകാര്യദ്വീപ് തന്നെ വാങ്ങി നല്‍കുകയായിരുന്നു ഭര്‍ത്താവ്. ദ്വീപിന്റെ വിഡിയോയും യുവതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

മൂന്ന് കൊല്ലം മുമ്പാണ് യുകെയില്‍ നിന്നുള്ള സൂദിയും ദുബായിലെ ബിസിനസ്സുകാരനായ ജമാല്‍ അല്‍ നാദക്കും വിവാഹിതരായത്. ദുബായിലെ വിദ്യാഭ്യാസകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് സൂദി. സൂദി പങ്കുവെച്ച ദ്വീപ് വിഡിയോ ഇതിനോടകം രണ്ടര മില്യണ്‍ വ്യൂസ് നേടിക്കഴിഞ്ഞു.

Most Popular

error: