ഡോ. ഷമീമിനും ഭാര്യ ഡോ. ഷിറീനുമൊപ്പം മക്കളായ ഫൈഹ ഷമീം, ഫിർസ ഷമീം എന്നിവർക്കും പൗരത്വം ലഭിച്ചു
റിയാദ്: ഇന്ത്യക്കാർക്ക് വീണ്ടും പൗരത്വം നൽകി ആദരിച്ച് സഊദി അറേബ്യ. ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്കാണ് പൗരത്വം നൽകിയത്. റിയാദിലെ സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചിൽ നേത്രരോഗ വിദഗ്ധയായ ഡോ: ഷിറീൻ റാഷിദ് കബീർ, കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ കൺസൽട്ടൻറ് എമർജൻസി ഡെപ്യുട്ടി ചെയർമാനായിരുന്ന ഡോ: ഷമീം അഹമ്മദ് ഭട്ട് എന്നിവരെയാണ് സഊദി പൗരത്വം നൽകി ആദിച്ചത്. സേവന മികവ് കണക്കിലെടുത്താണ് ദമ്പതികൾക്ക് അപൂർവ നേട്ടം നൽകി ആദരിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ വർഷം ഒക്ടോബറിൽ കശ്മീർ ശ്രീനഗർ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്ട്, ഡോ. ഷിറീൻ റാഷിദ് കബീർ എന്നിവരെ സഊദി അറേബ്യ പ്രീമിയം ഇഖാമ നൽകി ആദരിച്ചിരുന്നു. ഒരു വർഷം തികയുംമുമ്പാണ് ഇപ്പോൾ പൗരത്വവും ലഭിച്ചിരിക്കുന്നത്. സഊദി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് രേഖകൾ നൽകിയത്. എന്നാൽ പൗരത്വം ലഭിച്ചത് വിസ്‍മയിപ്പിച്ചെന്ന് ദമ്പതികൾ പറഞ്ഞു. ഡോ. ഷമീമിനും ഭാര്യ ഡോ. ഷിറീനുമൊപ്പം മക്കളായ ഫൈഹ ഷമീം, ഫിർസ ഷമീം എന്നിവർക്കും പൗരത്വം ലഭിച്ചു.
2012-ലാണ് ഡോ: ഷിറീൻ ആദ്യമായി സഊദിയിലെത്തുന്നത്. ജമ്മുകാശ്‌മീരിൽ ആതുരശുശ്രൂഷ, ജീവകാരുണ്യ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കുടുംബങ്ങളാണ് ഇരുവരുടേതും. സൗജ്യന്യ ചികിത്സയും മരുന്നും ഉൾപ്പടെ നിർധനരായവരെ സാഹായിക്കുന്ന ഒട്ടനവധി പദ്ധതികൾക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ ഡോ. ഷമീം ഇപ്പോഴും നേതൃത്വം കൊടുക്കുന്നുണ്ട്. സഊദി ആരോഗ്യമന്ത്രാലയത്തിന് കീഴിയിലുള്ള പ്രവർത്തനം കണക്കിലെടുത്താണ് ഇപ്പോൾ പൗരത്വം നൽകിയുള്ള അംഗീകാരം എന്ന് കരുതുന്നു.
മക്കളായ ഫൈഹ ഷമീമിനും ഫിർസ ഷമീമിനും സഊദി ജീവിതത്തിനോടും സംസ്കാരത്തിനോടുമാണ് പ്രിയം കൂടുതൽ. പഠിച്ചതും വളർന്നതും സൗഹൃദം പടുത്തതും ഈ മണ്ണിൽ ആയതുകൊണ്ട് കൂടിയാണ് അങ്ങനെ.
സഊദി പൗരത്വം ലഭിക്കുന്നതോടെ ഇന്ത്യൻ പൗരത്വം നഷ്‌ടപ്പെടുമെന്നത് സ്വാഭാവിക നടപടിയാണ്. എന്നാലും അത് ഹൃദയത്തിൽ ഒരു വിങ്ങൽ ബാക്കിയാക്കുന്നുണ്ട്. ലോകം ഒറ്റൊരു നാടായി ചുരുങ്ങിയിരിക്കുന്നതിനാൽ ജന്മദേശമായി അകലേണ്ട സാഹചര്യം ഒന്നുമില്ലല്ലോ എന്നതാണ് ആശ്വാസമെന്ന് ഡോ. ഷെറീൻ പറഞ്ഞു.
സഊദി അറേബ്യയിലെ മലയാളികളിൽ വലിയൊരു വിഭാഗം ചികിത്സ സൗകര്യത്തിന് ആശ്രയിക്കുന്ന സഫ മക്ക മെഡിക്കൽ ഗ്രൂപ്പിൽ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ പ്രവാസി സമൂഹത്തിനും ദമ്പതികളുടെ ഈ നേട്ടം ആഹ്ലാദം പകരുന്നതായി.
നേരത്തെ ഓൺലൈൻ വ്യാപാര രംഗത്തെ മുൻനിര സ്ഥാപനമായ നൂൺ സിഇഒ ഫറാസ് ഖാലിദ്, ഹദീസ് വിദഗ്ധനും എഴുത്തുകാരനുമായ പ്രഫ. മുഹമ്മദ് ബിൻ ഇസ്ഹാഖ് ബിൻ മുഹമ്മദ് ആലു ഇബ്രാഹിം, റിയാദ് ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‍ലാമിക് യൂണിവേഴ്സിറ്റി പ്രഫസറും മതപണ്ഡിതനുമായ മാഹിർ അബ്ദുൽറഹീം ഖോജ എന്നിവരാണ് പൗരത്വം നേടിയ ഇന്ത്യക്കാർ. വിഷൻ 2030യുടെ ഭാഗമായി വിവിധ മേഖലകളിൽ വിദഗ്ധരായ ഒട്ടേറെ പേർക്ക് സഊദി അറേബ്യ പൗരത്വം നൽകിയിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക