വനം വകുപ്പിനെതിരെ വിമർശനവുമായി പി.വി. അൻവർ എംഎൽഎ. നിലമ്പൂരിൽ വനം വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
വനം വകുപ്പിൻ്റെ നിയന്ത്രണങ്ങൾ മനുഷ്യന് ദോഷം ചെയ്യുന്നു. വന്യമൃഗ ശല്യം തടയാനുള്ള നടപടികൾ ഇല്ല. വനത്തിൽ ആനക്കും പുലിക്കും കഴിക്കാൻ ഒന്നും സൃഷ്ടിക്കാൻ വനം വകുപ്പിന് കഴിയുന്നില്ല. ആഡംബര കെട്ടിടങ്ങൾ നിർമിക്കുകയാണ് വനം വകുപ്പെന്നും പി.വി. അൻവർ വിമർശിച്ചു.
നിലവിൽ വന്യമൃഗ ശല്യം തടയാനുള്ള നടപടികൾ ഇല്ല. വനം വകുപ് ആഡംബര കെട്ടിടങ്ങൾ നിർമിക്കുകയാണ്. നിയമസഭയിൽ പറയാൻ നിശ്ചയിച്ച കാര്യങ്ങളാണിത്. ഇനി നിയമസഭയിൽ സംസാരിക്കാൻ കഴിയുമോ എന്നറിയില്ല. അതുകൊണ്ടാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ പറയുന്നതെന്നും അൻവർ പറഞ്ഞു. അതേസമയം, എംഎൽഎ സ്ഥാനം രാജിവെക്കുന്നതിൻ്റെ സൂചനയാണോ ഇതെന്ന് അൻവർ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, തൻ്റെ പരാതിയിൽ അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ ഒന്നും പറയാനില്ലെന്നായിരുന്നു അൻവർ ചടങ്ങിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ പ്രതികരിച്ചത്. റിപ്പോർട്ട് സത്യസന്ധമാണെങ്കിൽ അതിനുശേഷം പറയാം. സത്യസന്ധമാകും എന്ന് പ്രതീക്ഷിക്കുന്നു. പരസ്യ പ്രതികരണം ഉണ്ടാകില്ലെന്ന് എഴുതിക്കൊടുത്തതാണെന്നും അൻവർ വ്യക്തമാക്കി.