Sunday, 6 October - 2024

പവർ ബാങ്കുകൾ തിരിച്ച് വിളിച്ച് സഊദി വാണിജ്യ മന്ത്രാലയം

റിയാദ്: തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് ചില മോഡൽ പവർ ബാങ്കുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സഊദി വാണിജ്യമന്ത്രാലയം. ആങ്കർ കമ്പനിയുടെ പോർട്ടബിൾ, മാഗ്നറ്റിക് ബാറ്ററികൾ ആണ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിറക്കിയത്. ഇവർ തിരിച്ചുവിളിക്കുന്നതായി സഊദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ആങ്കർ കമ്പനിയുടെ ഈ മോഡലിൽ താപനില ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. അമിത ചൂട് തീപിടുത്തത്തിലേക്കും അപകടത്തിലേക്കും നയിക്കാനുള്ള സാധ്യത മുൻ കണ്ടാണ് മന്ത്രാലയം ഇത് പിൻവലിക്കാൻ തീരുമാനിച്ചത്.

ആങ്കർ കമ്പനിയുടെ A1642, A1647, A1652 എന്നീ പവർ ബാങ്ക് മോഡലുകളുടെ ഉപയോഗം നിർത്താനും ബാറ്ററി സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കാനും കമ്പനിയുമായി ബന്ധപ്പെടാനും ഉൽപ്പന്നം തിരികെ നൽകാനും വാങ്ങിയ തുക തിരികെ നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടു.

ചൈനീസ് ഇലക്ട്രോണിക് ആക്സസറീസ് കമ്പനിയായ അങ്കർ, ബാറ്ററികളുടെ ഉയർന്ന താപനിലയുടെ ഫലമായി തീപിടുത്തത്തിന് കാരണമാകുന്ന നിർമ്മാണ തകരാറിനെത്തുടർന്ന്, ഐഫോൺ ഉപകരണങ്ങളുമായി ബന്ധപ്പെടുത്തരുതെന്ന മുന്നറിയിപ്പോടെ മേൽ പരാമർശിച്ച മൂന്ന് മോഡലുകളിലുള്ള പവർ ബാങ്ക് വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: