Sunday, 6 October - 2024

കടം വാങ്ങിയ 14,000 രൂപ തിരിച്ചു കൊടുത്തില്ല; സുഹൃത്തിന്റെ 2 മക്കളെ കൊന്ന് യുവാവ്

ചെന്നൈ: തിരുപ്പത്തൂർ ആമ്പൂരിൽ കടം വാങ്ങിയ പണം തിരികെ നൽകാത്തതിനു സുഹൃത്തിന്റെ 2 മക്കളെയും കഴുത്തു ഞെരിച്ചു കൊന്ന യുവാവ് പിടിയിലായി. വടിവേൽ നഗർ പിള്ളയാർ കോവിൽ സ്ട്രീറ്റിലെ യോഗരാജ് – വിനിത ദമ്പതികളുടെ മക്കളായ യോഗിത് (6), ദർശൻ (4) എന്നിവരാണു കൊല്ലപ്പെട്ടത്. വെല്ലൂർ ഗുഡിയാത്തം സ്വദേശി വസന്തകുമാർ (25) പിടിയിലായി. 

സുഹൃത്തുക്കളായ യോഗരാജും വസന്തകുമാറും കെട്ടിട നിർമാണ കരാർ ജോലികൾ ചെയ്യുന്നവരാണ്. യോഗരാജ് ഏതാനും നാൾ മുൻപു വസന്തകുമാറിൽ നിന്നു വാങ്ങിയ 14,000 രൂപ തിരികെ നൽകിയില്ല. ഇതിന്റെ പേരിൽ വസന്തകുമാറിന്റെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഇതോടെ ഇയാൾ കടുത്ത വിഷാദത്തിലായി. ഭാര്യ പിണങ്ങിപ്പോകാൻ കാരണം യോഗരാജാണെന്ന വൈരാഗ്യത്തെ തുടർന്നാണു കുട്ടികളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

Most Popular

error: