Sunday, 27 April - 2025

കണ്ണൂരിൽ എം പോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ 32 കാരിക്ക് രോഗലക്ഷണങ്ങള്‍

പരിയാരം: കണ്ണൂരിൽ വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്‌സ് സംശയം. അബൂദബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് എം പോക്‌സ് ലക്ഷണങ്ങളുള്ളത്. 32 കാരി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സാമ്പിൾ പരിശോധനയ്ക്കയച്ചു.

ദുബൈയില്‍ നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Most Popular

error: