Sunday, 6 October - 2024

ബിജെപി കൊണ്ടുവരുന്നത് മുസ്‌ലിംങ്ങളെ ദ്രോഹിക്കുന്ന നിയമം: ഉമർ ഫൈസി മുക്കം

ബിജെപി കൊണ്ടുവരുന്നതൊക്കെ മുസ്‌ലീങ്ങളെ ദ്രോഹിക്കുന്ന നിയമമാണെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. അവർ പല ഘട്ടങ്ങളിലായി കൈയും കാലും മുറിച്ചു. വഖഫ് ഭേദഗതിയിലൂടെ ഇനി കഴുത്തും മുറിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. മുസ്‌ലിങ്ങളെ അറക്കാൻ വെച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് വരുമ്പോൾ സമുദായം തമ്മിലടിക്കാതെ ഐക്യപ്പെടണം. താത്കാലിക രാഷ്ട്രീയ നേട്ടങ്ങളോ സ്ഥാനമാനങ്ങളോ കാര്യമാക്കരുത്. ഒരുമിക്കലാണ് ഏക മാർഗം. ഇന്ത്യ മുന്നണിയിലൂടെ പഴയ ഇന്ത്യയെ തിരിച്ചു കൊണ്ടുവരണം. ഇന്ത്യ മുന്നണി ഉള്ളതുകൊണ്ടാണ് സംയുക്ത പാർലമെൻ്ററി കമ്മിറ്റിയിലേക്കെങ്കിലും വിഷയം എത്തിക്കാൻ കഴിഞ്ഞതെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

വഖഫ് ഭേദഗതി ബില്‍ ദുരുദ്ദേശപരമെന്ന് മുസ്ലീം ലീഗ് നേരത്തെ പ്രതികരിച്ചിരുന്നു. കേന്ദ്രത്തിന്റെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും, അതിന് വേണ്ടി പ്രതിപക്ഷ നേതാക്കളുമായും എല്ലാ മതേതര കക്ഷികളുമായും ഒരുമിച്ച് കൂടിയാലോചനകള്‍ നടത്തുമെന്നുമാണ് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്.

ബില്ലുമായി ബന്ധപ്പെട്ട ആശങ്കകൾ നേരത്തെ സംയുക്ത പാർലമെൻ്ററി സമിതിയെ (ജെപിസി) മുസ്ലിം സംഘടനകൾ അറിയിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷ് എംപിക്കൊപ്പമാണ് സംഘടനകൾ ജെപിസി ചെയർമാനെ സന്ദർശിച്ചത്.

Most Popular

error: