മകളുടെ വിവാഹത്തിനെത്തിയ പിതാവും വധുവും അപകടത്തിൽ മരിച്ചു; അന്ത്യം ഗൾഫിൽ നിന്നെത്തി വിമാനം ഇറങ്ങി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ

0
3083

ആലപ്പുഴ: മകളുടെ വിവാഹത്തിനായി വിദേശത്തുനിന്ന് നാട്ടിലേക്കു വരികയായിരുന്ന പിതാവും മകളും വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത് വിളയിൽ അബ്ദുസത്താർ ഹാജി(52), വിവാഹം ഉറപ്പിച്ച മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദേശീയ പാതയില്‍ കരുവാറ്റ കെ വി ജെട്ടി ജങ്ഷനില്‍ ഇന്ന് രാവിലെ ഏഴുമണിക്കായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറിടിക്കുകയായിരുന്നു. ആലിയയുടെ വിവാഹത്തിനായി ഗള്‍ഫില്‍ നിന്ന് വരുന്ന സത്താറിനെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് ഹരിപ്പാട് അപകടം ഉണ്ടായത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കുടുംബം സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ബന്ധുക്കളും ഡ്രൈവറും അടക്കം മറ്റ് നാലുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയ ഇരുവരെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനിടെ ഇവർ സഞ്ചരിച്ച ഇന്നോവ കാർ, നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു.

പിതാവിനെയും മകളെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലം ജീവൻ രക്ഷിക്കാനായില്ല. മൂന്നു മക്കളിൽ മൂത്തവളാണ് മരിച്ച ആലിയ. കാറിലുണ്ടായിരുന്ന ബന്ധുക്കളും ഡ്രൈവറും അടക്കം മറ്റ് നാലുപേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

തൃശൂരിലുണ്ടായ മറ്റൊരു അപകടത്തില്‍, ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. തൃപ്രയാര്‍ സെന്ററിനടുത്താണ് യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചത്. വലപ്പാട് കോതകുളം ബീച്ച് സ്വദേശി ആശീര്‍വാദ്, വലപ്പാട് മാലാഖ വളവ് സ്വദേശിയാണ് ഹാഷിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു അപകടം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക