റിയാദ്: സഊദി അറേബ്യയുടെ 94-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ആകാശം വർണ്ണാഭമാക്കാൻ വിവിധ നഗരങ്ങളിൽ വ്യോമഭ്യാസ പ്രകടനം. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ദേശീയ ദിനാഘോഷം കെങ്കേമമാക്കാൻ വ്യോമ, നാവിക സേനകൾക്ക് കീഴിൽ പതിനേഴു നഗരങ്ങളില്‍ അഭ്യാസ പ്രകടനങ്ങൾ അരങ്ങേറും. വ്യോമാഭ്യാസ പ്രകടനങ്ങള്‍ക്ക് പുറമെ ചില നഗരങ്ങളില്‍ കപ്പലുകളും ബോട്ടുകളും ഉപയോഗിച്ച് സമുദ്ര പ്രകടനങ്ങളും പ്രതിരോധ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടക്കും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ടൈഫൂണ്‍, എഫ്-15 എസ്, എഫ്-15 സി, എഫ്-17 വിമാനങ്ങലായിരിക്കും വ്യോമാഭ്യാസ പ്രകടനങ്ങള്‍ക്ക് ഉപയോഗിക്കുക. കൂടാതെ സഊദി ഫാല്‍ക്കണ്‍സ് ടീമിന്റെ അഭ്യാസ പ്രകടനങ്ങളുമുണ്ടാകും. ഇതിനു പുറമെ സൈനിക പരേഡുകള്‍, ബൈക്ക് പരേഡുകള്‍, ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും പ്രദര്‍ശനങ്ങള്‍ എന്നിവയും പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കും.
നഗരങ്ങളും സമയവും
സെപ്റ്റംബര്‍ 18: വൈകീട്ട് 04:30 ഖഫ്ജി കോര്‍ണിഷ്, വൈകീട്ട് 5.05 ന് ജുബൈലിലെ അല്ഫനാതീര് കോര്‍ണിഷ്,
സെപ്റ്റംബര്‍ 19: വൈകീട്ട് നാലരക്ക് അല്‍ഹസ കിംഗ് അബ്ദുല്ല പരിസ്ഥിതി പാര്‍ക്കിലെ കിംഗ് അബ്ദുല്ല റോഡിൽ, വൈകീട്ട് അഞ്ചിന് ദമാമില്‍ ഈസ്റ്റ് കോര്‍ണിഷിലും വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകും.
സെപ്റ്റംബര്‍ 18, 19, 20: വൈകീട്ട് അഞ്ചു മണിക്ക് ജിദ്ദയില്‍ സീ ഫ്രന്റില്‍ വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടക്കും.
സെപ്റ്റംബര്‍ 22, 23: റിയാദില്‍ അല്‍ഖൈറുവാന്‍ ഡിസ്ട്രിക്ടിലെ ഉമ്മുഅജ്ലാന് പാര്‍ക്കില്‍ വൈകീട്ട് നാലരക്ക് വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടക്കും. വൈകീട്ട് അഞ്ചിന് ഖമീസ് മുശൈത്തില്‍ ബോളിവാര്‍ഡ്, തന്മിയ, സറാത്ത് ഉബൈദ, അബഹയില്‍ കിംഗ് ഖാലിദ് റോഡ്, അല്‍ഫന്‍ സ്ട്രീറ്റ്, അല്‍ബാഹയില്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സഊദ് പാര്‍ക്, ഗാബ റഗദാന്‍ പാര്‍ക്, പ്രിന്‍സ് ഹുസാം ബിന്‍ സഊദ് പാര്‍ക് എന്നിവിടങ്ങളിലും, വൈകീട്ട് അഞ്ചരക്ക് ജിസാന്‍ കോര്‍ണിഷ്, തബൂക്കില്‍ കിംഗ് ഫൈസല്‍ റോഡ്, പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ പാര്‍ക്ക് എന്നിവിടങ്ങളിലും അഞ്ചിനും വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകും.
തായിഫില്‍ അല്‍റുദഫ് പാര്‍ക്കിലും അല്‍ശഫയിലും അല്‍ഹദയിലും 22, 23 തീയതികളില്‍ വൈകീട്ട് അഞ്ചരക്കും നജ്റാനില്‍ സെപ്റ്റംബര്‍ 24 ന് വൈകീട്ട് അഞ്ചിന് കിംഗ് അബ്ദുല്‍ അസീസ് പാര്‍ക്കിലും പ്രിന്‍സ് ജലവി പാര്‍ക്കിലും അല്‍ഖര്‍ജില്‍ കിംഗ് അബ്ദുല്‍ അസീസ് പാലസില്‍ 24 ന് നാലരക്കും അല്‍കോബറില്‍ സീ ഫ്രന്റില്‍ 26, 27 തീയതികളില്‍ വൈകീട്ട് നാലരക്കും ഹഫര്‍ അല്‍ബാത്തിനില്‍ സെപ്റ്റംബര്‍ 30 ന് വൈകീട്ട് നാലരക്ക് ഹലാ മാളിനു സമീപവും അല്‍ജൗഫില്‍ സകാക്ക പാര്‍ക്കില്‍ ഒക്ടോബര്‍ രണ്ടിന് വൈകീട്ട് നാലരക്കും വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





