Thursday, 10 October - 2024

“ഐസ് ക്രീം പാര്‍ലര്‍ കേസ് കുഞ്ഞാലിക്കുട്ടിക്കായി ഇ.കെ നായനാര്‍ വിട്ടുവീഴ്ച ചെയ്തു; തുറന്നടിച്ച് പാലോളി മുഹമ്മദ് കുട്ടി

ഐസ് ക്രീം പാർലർ കേസിൽ വെളിപ്പെടുത്തലുമായി മുതിർന്ന സിപിഎം നേതാവും, കേന്ദ്ര കമ്മിറ്റി അംഗവുമായ പാലോളി മുഹമ്മദ് കുട്ടി. കുഞ്ഞാലിക്കുട്ടിക്കായി കേസിൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായെന്ന് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. അത്തരം കേസിൽ വിവരങ്ങൾ പുറത്ത് വന്നാൽ മനുഷ്യന് പുറത്തിറങ്ങാനാകില്ല. അതുകൊണ്ടാണ് ചില വിട്ടുവീഴ്ചകൾ അന്ന് മുഖ്യമന്ത്രിയായിരുന്ന നായനാർ ചെയ്തത് എന്നും പാലോളി പറഞ്ഞു.

പി. ശശി സമർഥനായ പാർട്ടി പ്രവർത്തകനായിരുന്നു. പി. ശശിക്ക് ഐസ്  ക്രീം പാർലർ കേസിൽ പങ്കില്ലെന്നും പാലോളി പറഞ്ഞു. അതേസമയം സ്പീക്കർ ഷംസീറിന്‍റെ വിവാദ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്നും പാലോളി മുഹമ്മദ് കുട്ടി കൂട്ടിച്ചേർത്തു.

Most Popular

error: