VIDEO | വിമാനത്താവളത്തില്‍ എക്സ്റെ സ്കാനിങ്ങിൽ കുടുങ്ങി, വാട്ടർ ഹീറ്ററില്‍ ഒളിപ്പിച്ചത് നിരോധിത ലഹരി മരുന്ന്

0
1114

വിമാനത്താവളത്തിലെ ബാഗേജ് ബെല്‍റ്റില്‍ നിന്ന് ലഗേജ് സ്വീകരിക്കുന്നതും തുടര്‍ന്ന് സ്കാനിങ്ങിന് വിധേയമാക്കുന്നതും വീഡിയോയില്‍ കാണാം

ദോഹ: ഖത്തറില്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ കൈവശം നിരോധിത ലഹരി മരുന്നുകള്‍ പിടികൂടി. ഖത്തര്‍ കസ്റ്റംസ് അധികൃതരാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ പക്കല്‍ നിന്ന് ലഹരി മരുന്ന് പിടികൂടിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ലഗേജിനുള്ളില്‍ വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത ലിറിക്ക ഗുളികകള്‍ കണ്ടെത്തിയത്. 13,579 ഗുളികകളാണ് പിടിച്ചെടുത്തത്. ലഹരി ഗുളികകള്‍ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ ഖത്തര്‍ കസ്റ്റംസ് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെ ബാഗേജ് ബെല്‍റ്റില്‍ നിന്ന് ലഗേജ് സ്വീകരിക്കുന്നതും തുടര്‍ന്ന് സ്കാനിങ്ങിന് വിധേയമാക്കുന്നതും വീഡിയോയില്‍ കാണാം. ലഹരിമരുന്നുകൾ ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്തരുതെന്ന് അധികൃതര്‍ ആവർത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക