ജിസിസി രാജ്യങ്ങളെ ഞെട്ടിച്ച് വലിയ തോതില്‍ എണ്ണവില ഇടിഞ്ഞിരിക്കുകയാണിപ്പോള്‍. ലോകത്തെ പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് സന്തോഷം നല്‍കുന്ന കാര്യമാണിത്. എണ്ണ വില കുറയ്ക്കണമെന്ന് ഇന്ത്യ ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെടാറുണ്ട്. പരിധി വിട്ട് വില ഉയരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. എന്നാല്‍ വില കുത്തനെ കുറഞ്ഞതിന് പിന്നില്‍ മൂന്ന് ഘടകങ്ങളാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അസംസ്‌കൃത എണ്ണയാണ് സഊദി അറേബ്യ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളുടെ പ്രധാന വരുമാന മാര്‍ഗം. എണ്ണയ്ക്ക് പരിധി വിട്ട് വില കുറയുന്നത് ജിസിസി രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കും. ബജറ്റ് പ്ലാന്‍ നടപ്പാക്കുന്നതിന് വെല്ലുവിളിയാകുകയും ചെയ്യും. വിഷന്‍ 2030 പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സൗദി. സമാനമായ വികസന ആശയങ്ങള്‍ മറ്റു ജിസിസി രാജ്യങ്ങള്‍ക്കുമുണ്ട്.
ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞു താഴുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 72 ഡോളറിലേക്കാണ് താഴ്ന്നിരിക്കുന്നത്. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് 69 ഡോളറും യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് 73 ഡോളറുമാണ് വില. 80 ഡോളറിനടുത്തുണ്ടായിരുന്ന വിലയാണ് പൊടുന്നനെ ഇടിഞ്ഞത്. ഇത് എണ്ണ ഉല്‍പ്പാദക കാര്യങ്ങളുടെ കൂട്ടായ്മയായ ഒപെകിനെ ശരിക്കും ഞെട്ടിക്കുന്നതാണ്.
മൂന്ന് കാരണങ്ങളാണ് എണ്ണവില പെട്ടെന്ന് കുറയാനുള്ള കാരണമായി പറയുന്നത്. ചൈനയില്‍ നിന്നുള്ള ആവശ്യം കുറഞ്ഞു എന്നതാണ് പ്രധാനപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ചൈനയില്‍ നിന്നുള്ള എണ്ണ ആവശ്യം കുറഞ്ഞതോടെ ആഗോള വിപണിയില്‍ വില താഴാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയ്ക്ക് വില കുറയ്ക്കാന്‍ നിര്‍ബന്ധിതരായി.
ചൈനയിലെ നിര്‍മാണ മേഖല ക്ഷീണിക്കുന്നു എന്നാണ് വിവരം. ഇക്കാര്യം നേരത്തെ പ്രതീക്ഷിച്ചിരുന്നു എങ്കിലും വന്‍ പ്രതിസന്ധിയാണിപ്പോള്‍. എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന രീതിയിലേക്ക് ചൈനീസ് വിപണി മാറുകയാണ്. ഇലക്ട്രോണിക് വാഹനങ്ങള്‍ ചൈനീസ് വിപണി കൈയ്യടുക്കുന്നുണ്ട്. മാത്രമല്ല, എണ്ണയ്ക്ക് പകരം പ്രകൃതി വാതകം കൂടുതല്‍ ഉപയോഗിക്കുന്ന പ്രവണതയും ചൈനയില്‍ വര്‍ധിച്ചു.
ലിബിയയില്‍ നിന്നുള്ള എണ്ണയുടെ വരവ് വര്‍ധിക്കുന്നു എന്നാണ് മറ്റൊരു വിവരം. ആവശ്യത്തിലേറെ എണ്ണ ആഗോള വിപണിയില്‍ എത്താന്‍ ഇത് കാരണമായി. ഇതും എണ്ണവില കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ എണ്ണ സംഭരണമുള്ള ലിബിയയില്‍ ആഭ്യന്തര തര്‍ക്കം കാരണം എണ്ണ കയറ്റുമതി പ്രതിസന്ധിയിലായിരുന്നു. ചര്‍ച്ചകളിലൂടെ പ്രതിസന്ധി അയഞ്ഞതാണ് എണ്ണ കയറ്റുമതി വര്‍ധിക്കാന്‍ ഇടയാക്കിയത്.
ഒപെക് രാജ്യങ്ങള്‍ ഏറെ കാലമായി ഉല്‍പ്പാദനം വെട്ടിക്കുറച്ചിരിക്കുകയാണ്. വിപണിയില്‍ എണ്ണ ലഭ്യത നിയന്ത്രിച്ച് വില പിടിച്ചുനിര്‍ത്താന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഒക്ടോബര്‍ മുതല്‍ ഒപെക് രാജ്യങ്ങള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കും എന്ന വാര്‍ത്ത വന്നിട്ടുണ്ട്. ഇതും എണ്ണ വില കുത്തനെ ഇടിയാന്‍ കാരണമായി. ഇന്ത്യയുള്‍പ്പെടെ ഇറക്കുമതി രാജ്യങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന വിവരമാണ് എണ്ണ വിപണിയില്‍ നിന്നുള്ളത് എന്ന് ചുരുക്കം. പക്ഷേ, വില ഉയര്‍ത്താന്‍ സഊദി അറേബ്യ മറുതന്ത്രം പയറ്റുമോ എന്ന് അറിയാന്‍ കാത്തിരിക്കണം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കടപ്പാട്: വൺ ഇന്ത്യമലയാളം