പതിനെട്ടാമത്തെ വയസിൽ കോളേജിൽ പഠിക്കുമ്പോഴാണ് സിനിമാ മേഖലയിൽ എത്തിയതെന്നും ആദ്യ സിനിമയിൽ തന്നെ ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നതെന്നും സൗമ്യ പറഞ്ഞു
ചെന്നൈ: ജനനേന്ദ്രിയത്തിൽ വടി കയറ്റി തന്നെ അതിക്രൂരമായ ലൈംഗീക പീഡനത്തിന് സംവിധായകൻ ഇരയാക്കിയതായി വെളിപ്പെടുത്തി തമിഴ് നടി സൗമ്യ രംഗത്ത്. തമിഴ് സംവിധായകനാണ് തന്നെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതെന്ന് സൗമ്യ ഒരു ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ആരോപിച്ചു. മാനസികവും ശാരീരികവുമായ ആക്രമണങ്ങളാണ് നേരിട്ടതെന്ന് വ്യക്തമാക്കിയ നടി തന്നെ സംവിധായകൻ ലൈംഗീക അടിമയാക്കി മാറ്റിയെടുത്തതായും ആരോപിച്ചു. സംവിധായകന്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പതിനെട്ടാമത്തെ വയസിൽ കോളേജിൽ പഠിക്കുമ്പോഴാണ് സിനിമാ മേഖലയിൽ എത്തിയതെന്നും ആദ്യ സിനിമയിൽ തന്നെ ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നതെന്നും സൗമ്യ പറഞ്ഞു. കോളേജിലെ നാടക പ്രവർത്തനത്തിന്റെ ഭാഗമായാണ് സിനിമയിലേക്ക് ക്ഷണം ലഭിച്ചത്. സിനിമ ഒരു മായിക ലോകമായി കരുതിയിരിക്കുന്ന സമയമായിരുന്നു ഇത്. ഭാര്യയോടൊപ്പം എത്തിയാണ് സംവിധായകൻ സിനിമയിലേക്ക് ക്ഷണിച്ചത്. ഭാര്യയാണ് സിനിമ സംവിധാനം ചെയ്യുക എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പേപ്പറിൽ മാത്രമായിരുന്നു ഭാര്യ ഉണ്ടായിരുന്നത്. എല്ലാം ചെയ്തത് ഇയാൾ തന്നെയായിരുന്നു.
എന്റെ രക്ഷിതാക്കൾക്ക് സിനിമയെ പറ്റി ഒന്നും അറിയില്ലായിരുന്നു. പാവപ്പെട്ട കുടുംബത്തിൽനിന്നാണ് വന്നത്. ആദ്യത്തെ ഔട്ട്‌ഡോർ ഷൂട്ടിംഗ് തന്നെ തനിക്ക് മോശം അനുഭവമായിരുന്നു. അയാൾ എന്നോട് വല്ലാതെ ദേഷ്യപ്പെടുകയും അതിൽ ഞാൻ വല്ലാതെ ഭയക്കുകയും ചെയ്തു. ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ച തന്നെ സംവിധായകൻ ക്രൂരമായ ബലാത്സംഗത്തിന് ഇരായാക്കി. ജനനേന്ദ്രിയത്തിൽ വടി കയറ്റിയും മറ്റും പീഡിപ്പിച്ചു.
എന്നെ മകളെ പോലെയാണ് കാണുന്നതെന്ന് പറയുകയും അതേസമയം എന്നിലൊരു കുഞ്ഞുവേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇയാൾ തന്നെ ലൈംഗീക അടിമയാക്കി വളർത്തുകയായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും നടി നടത്തി. . അതിക്രൂരമായ ലൈംഗീക പീഡനമാണ് നേരിടേണ്ടി വന്നതെന്നും സൗമ്യ പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക