Tuesday, 10 September - 2024

പ്രവാസികളുടെ സാമ്പത്തിക ക്രയവിക്രയം ശരിപ്പെടുത്തണം, മാർഗ്ഗങ്ങൾ ഇവിടെയുണ്ട്; മുഹമ്മദ് ഫാറൂഖ് ഫൈസിയുടെ ‘സുമ്പുല’ ദേശീയ ടാലന്റ് റെക്കോർഡ് ബുക്കിൽ ഇടം നേടി

റിയാദ്: സഊദി പ്രവാസിയായ മുഹമ്മദ് ഫാറൂഖ് ഫൈസിയുടെ ‘സുമ്പുല’ക്ക് ടാലന്റ് റെക്കോർഡ് ബുക്കിന്റെ ദേശീയ റെക്കോർഡ്. പ്രവാസികളുടെ സാമ്പത്തിക വിദ്യഭ്യാസം ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിലൂടെ എഴുതിയ ശ്രദ്ധേയമായ കുറിപ്പുകൾക്കാണ് ദേശീയ അംഗീകാരം ലഭിച്ചത്. ‘സുമ്പുല’ എന്ന തലക്കെട്ടിൽ എഴുതിയ ചെറിയ ചെറിയ ലേഖനങ്ങളിലൂടെ പ്രവാസികളുടെ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കലായിരുന്നു ഫൈസി ചെയ്തിരുന്നത്. ഈ കുറിപ്പുകള്‍ പുസ്തകമാക്കുന്നതിനുള്ള തയാറെടുപ്പിനിടെയാണ് മഹാരാഷട്ര കേന്ദ്രമായുള്ള ടാലന്റ് റെക്കോര്‍ഡ് ബുക്ക് നാഷണൽ റെക്കോർഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചിരിക്കുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

100 വരെയുള്ള സുമ്പുല സ്ക്രിപ്റ്റുകളിൽ കടത്തിൽ നിന്ന് കരകയറാനുള്ള എട്ട് ടിപ്പുകൾ, സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള സൂത്രങ്ങൾ എന്നിവ ഉൾപ്പെടെ പ്രവാസത്തിൻ്റെ ലക്ഷ്യവും അതിലെത്തിച്ചേരാനുള്ള മാർഗവും ഉൾപ്പെടുത്തിയുള്ള അവബോധമാണ് നൽകിയിരുന്നത്. പ്രവാസികൾക്ക് ഏറെ പേരും പരാചിതരാകുന്ന അമിത ചിലവിനെ തടയിട്ട് വരവിനനുസരിച്ച് ചെലവുകളെ നിയന്ത്രിച്ച് കടങ്ങളില്‍നിന്ന് എങ്ങനെ വിട്ടു നില്‍ക്കാം എന്ന കാര്യങ്ങളും പ്രവാസികളെ ഫൈസി സുമ്പുലയിലൂടെ ഉണര്‍ത്തിയിരുന്നു. കൂടാതെ, മാതാപിതാക്കൾ, ഭാര്യ, മക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ തുടങ്ങിയവരുമായുള്ള ബന്ധങ്ങൾ സുദൃഢമാക്കേണ്ടതിൻ്റെ അനിവാര്യതയും അതിനുള്ള വഴികളും, ടൈം മാനേജ്മെൻ്റ്,  ജോലിയിൽ സംതൃപ്തിനേടൽ, ബോസിനേയും സഹപ്രവർത്തകരേയും കയ്യിലെടുക്കൽ, പ്രമോഷൻ നേടൽ  എന്നിവയും സുമ്പുലയിൽ വിഷയമായിരുന്നു.

സഊദിയില്‍ അറാറിനു സമീപം റഫ്ഹയിലെ ബഖാല ജീവനക്കാനാണിദ്ദേഹം. ഇതിനായി ഇതുമായി ബന്ധപ്പെട്ട വിവിധ ഹൃസ്വകാല കോഴ്‌സുകളും പൂര്‍ത്തിയാക്കിയിരുന്നു. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി മീഡിയ വിംഗ് അംഗം കൂടിയാണ് മണ്ണാർക്കാട് മുണ്ടെക്കാരാട് സ്വദേശിയായ മുഹമ്മദ്‌ ഫാറൂഖ് ഫൈസി. ഓള്‍ ഗിന്നസ് റെക്കോര്‍ഡ് ഹോല്‍ഡേഴ്‌സ് കേരള സംസ്ഥാന പ്രസിഡന്റും ടാലന്റ് അജുഡിക്കേറ്ററുമായ ഗിന്നസ് സത്താര്‍ ആദൂര്‍ ആണ് ദേശീയ റെക്കോർഡ് ലഭിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായം നല്‍കിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: