Tuesday, 10 September - 2024

പതിവ് തെറ്റിയില്ല, ഗൗതം മേനോൻ പടത്തിന്റെ സെറ്റിലും മമ്മൂക്കയുടെ ‘സ്പെഷ്യൽ ബിരിയാണി’ വിളമ്പൽ

മമ്മൂട്ടി നായകനാകുന്ന സിനിമകളുടെ സെറ്റുകളിൽ സ്ഥിരം കാണുന്നൊരു കാര്യമാണ് നടൻ വിളമ്പുന്ന സ്പെഷ്യൽ ബിരിയാണിയുടെ കാഴ്‌ചകൾ. പതിവ് തെറ്റിക്കാതെ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിലും മമ്മൂട്ടി ബിരിയാണി വിളമ്പിയിരിക്കുകയാണ്. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ബിരിയാണിയുടെ ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി വിളമ്പുന്നത് വീഡിയോയിൽ കാണാം. ഗൗതം മേനോനും ഒപ്പമുണ്ടായിരുന്നു. ശേഷം അണിയറപ്രവർത്തകർക്കൊപ്പം മമ്മൂട്ടി ഭക്ഷണം കഴിക്കുന്നുമുണ്ട്. നടന്റെ ആരാധകർ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.

ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന സിനിമയാണിത്. കോമഡി-ത്രില്ലർ ഴോണറിൽ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തുവിടുമെന്ന റിപ്പോർട്ടുകളുണ്ട്. അത്തം ദിനമായ സെപ്റ്റംബർ ആറിന് ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് പുറത്തുവിടുമെന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. തിരുവോണ ദിനമായ സെപ്റ്റംബർ 15 ന് സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിടുമെന്നാണ് വിവരം. കൂടാതെ സെപ്റ്റംബർ രണ്ടാം വാരത്തോടെ ചിത്രീകരണം പൂർത്തിയാകുമെന്നും സൂചനകളുണ്ട്.

Most Popular

error: