വടകര: ദേശീയപാതയിൽ മുക്കാളിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാർ ഓടിച്ച തലശ്ശേരി സ്വദേശി പ്രണവം നിവാസിൽ ജുബിൻ (38), യാത്രക്കാരൻ ന്യൂമാഹിയിലെ കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്. മുക്കാളി ടെലഫോൺ എക്‌സ്‌ചേഞ്ചിനു സമീപം ബുധനാഴ്ച രാവിലെ 6.15-ഓടെയായിരുന്നു അപകടം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അമേരിക്കയിൽ നിന്ന് എത്തിയ ഷിജിലിനെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരുമ്പോഴാണ് അപകടം സംഭവിച്ചത്. ജൂബിയാണ് കാർ ഓടിച്ചത്. കാറിൽ നിന്ന് തെറിച്ചുവീണ ഒരാൾ സംഭവ സ്ഥലത്തുതന്നെ മരിച്ചു. കാറിൽ കുടുങ്ങിയ മറ്റേയാളെ ഏറെ പണിപ്പെട്ടാണ് അഗ്നിരക്ഷാ സേന പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ വടകര ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
അപകടകാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മൃതദഹേങ്ങൾ വടകര സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സിസിടിവിയിൽ പതിഞ്ഞ അപകട ദൃശ്യം 👇