ഇടുക്കി: നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് അടിമാലി പൊലീസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഡിഐജിക്ക് ഇ-മെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.
2018- 2019 കാലഘട്ടത്തിൽ അടിമാലി കമ്പി ലൈനിലുള്ള ബാബുരാജിൻ്റെ റിസോർട്ടിലും ആലുവയിലെ വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ മൊഴി ഓൺലൈനിൽ രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
തനിക്കെതിരായ ആരോപണത്തിനു പിന്നിൽ സിനിമാ മേഖലയിലുള്ളവർ തന്നെയാണെന്ന് നേരത്തെ മീഡിയവണിനോട് പറഞ്ഞിരുന്നു. തന്‍റെ റിസോർട്ടിൽ ജീവനക്കാരിയായിരുന്ന യുവതിയാണ് ആരോപണം ഉന്നയിച്ചതെന്ന് സംശയിക്കുന്നുവെന്നും ഇവരുടെ അക്കൗണ്ട് പരിശോധിക്കണമെന്നും ബാബുരാജ് പറഞ്ഞു. പരാതിക്കാരി സിനിമാക്കാരിയല്ല. അവര്‍ ആരാണെന്ന് അറിയണം. പണം നല്‍കി സ്വാധീനിച്ച് ഉയര്‍ത്തിയ ആരോപണമാണിതെന്നുമാണ് ബാബുരാജിന്‍റെ വാദം.