ലൈംഗികപീഡന പരാതി; മുകേഷിന്‍റെയും ഇടവേള ബാബുവിന്‍റെയും മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് കോടതിയിൽ

0
586

കൊച്ചി: ലൈംഗിക പീഡനക്കേസിൽ മുകേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നും വാദം കേൾക്കും. മുകേഷിനൊപ്പം മണിയൻ പിള്ള രാജു ,ഇടവേള ബാബു ,അഡ്വ.വി.എസ് ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളും കോടതി പരിഗണിക്കുന്നുണ്ട് .

മുകേഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ഇന്നലെ പോലീസ് കോടതിയെ അറിയlച്ചിരുന്നു. ചില ഡിജിറ്റൽ തെളിവുകൾ മുകേഷ് മുദ്രവച്ച കവറിൽ സമർപ്പിച്ചിട്ടുണ്ട്. തെന്നിന്ത്യൻ നടിയുടെ കേസിൽ മുൻകൂർ ജാമ്യമാവശ്യപ്പെട്ടുള്ളതാണ് നാല് ഹരജികളും.