കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക് / കാഷ്യർ തസ്തികയിലാണ് ജോലിയിൽ പ്രവേശിച്ചത്.
ജോലികിട്ടാൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് കൃഷ്ണപ്രിയ പറഞ്ഞു. താത്കാലിക ആശ്വാസമാണ് ജോലി. പക്ഷെ ഇതുകാണാൻ അർജുൻ ഇല്ല എന്ന വിഷമമുണ്ട്. ഡ്രഡ്ജർ എത്തിച്ച് അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ എത്രയും പെട്ടെന്ന് തുടങ്ങണമെന്നും അവർ കൂട്ടിച്ചേർത്തു.

വര്‍ഷങ്ങളായി ഈ ബാങ്കിലെ മെമ്പര്‍മാരും ഇടപാടുകാരുമായ അര്‍ജുന്റെ കുടുംബവുമായുള്ള ബന്ധം തുടരാനാണ് ഭരണസമിതി ജോലി നല്‍കാന്‍ തീരുമാനിച്ചതും കേരള സര്‍ക്കാര്‍ അതിനായി പ്രത്യേക ഉത്തരവിറക്കിയതും. തെരച്ചിലുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാരില്‍ വലിയ വിശ്വാസം ഉണ്ടെന്നും ഡ്രഡ്ജര്‍ ഉടന്‍ എത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൃഷ്ണപ്രിയ. ഇതുവരെ പൊതുസമൂഹം നല്‍കിയ എല്ലാ പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുന്നെന്നും കൃഷ്ണപ്രിയ പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





