റിയാദ്: പ്രവാസികൾക്ക് വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ സഹായിക്കുന്നതിന് വേണ്ടി മാറാക്കര ഗ്ലോബൽ കെഎംസിസി സംഘടിപ്പിക്കുന്ന നോർക്ക കാമ്പയിന് തുടക്കമായി. ‘പ്രവാസിക്കൊരു കൈത്താങ്ങ്’ എന്ന പേരിൽ സെപ്റ്റംബർ 1 മുതൽ 30 വരെ മാറാക്കര സി. എച്ച് സെന്ററുമായി സഹകരിച്ചു നടത്തപ്പെടുന്ന കാമ്പയിനിൽ നോർക്ക ഐ ഡി, പ്രവാസി ക്ഷേമനിധി, പ്രവാസി രക്ഷ ഇൻഷൂറൻസ് തുടങ്ങിയ പദ്ധതികളിൽ അംഗമാവാൻ പ്രവാസികൾക്ക് അവസരം ഉണ്ട്.
അബു തയ്യിൽ ( ഖത്തർ), പി. വി ശരീഫ് (യു എ ഇ ), സി. ഫൈസൽ (കാടാമ്പുഴ ) എന്നിവർ നോർക്ക ക്യാമ്പയിനിന്റെ കോർഡിനേറ്റർമാരാണ്. വിവിധ പ്രവാസി ക്ഷേമ പദ്ധതികളിൽ ചേരാൻ ആഗ്രഹിക്കുന്നവർ കോർഡിനേറ്റർമാരുമായി ഉടനെ ബന്ധപ്പെടണമെന്നും പ്രവാസി പെൻഷൻ അടക്കമുള്ള സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ മുഴുവൻ പ്രവാസികളും മുന്നോട്ട് വരണമെന്നും മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ എന്നിവർ അഭ്യർത്ഥിച്ചു.