റിയാദ്: രാജ്യത്ത് ഉഷ്ണകാലത്തിന് വിരമമിട്ട് ഇന്ന് മുതല്‍ ശരത് കാലം തുടങ്ങുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധയിടങ്ങളിൽ കാലാവസ്ഥയില്‍ മാറ്റം പ്രകടമായിട്ടുണ്ട്. കാലാവസ്ഥ മാറ്റത്തിന്റെ ശുഭസൂചനകൾ നൽകി സുഖകരമായ മിതോഷ്ണ അന്തരീഷത്തിലേക്ക് മാറിയിട്ടുണ്ട്. രാത്രി സമയങ്ങളില്‍ താപനില കുറഞ്ഞിട്ടുണ്ടെങ്കിലും ഈ മാസം പകുതിവരെ ചിലയിടങ്ങളിൽ ചൂടുണ്ടാകും. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി വരും നാളുകളില്‍ പൊടിക്കാറ്റിനും മഴക്കും സാധ്യത കൂടുതലാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അതിനിടെ രാജ്യത്തിന്റെ തെക്കൻ മേഖലകളിലും പടിഞ്ഞാറൻ പ്രവിശ്യയിലും വേനലിൽ തന്നെ കോരിച്ചൊരിഞ്ഞ മഴ മറ്റ് മേഖലകളിലേക്കും പടരാൻ തുടങ്ങിയിട്ടുണ്ട്. മക്ക, മദീന, ജിസാന്‍, അസീര്‍, അല്‍ബാഹ പ്രവിശ്യകളില്‍ ഇടിമിന്നലും കാറ്റും ശക്തമായ മഴയും ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നജ്‌റാന്‍, ഹായില്‍, തബൂക്കിന്റെ തെക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴയുണ്ടാകും. കടല്‍ ഉപരിതലത്തില്‍ പടിഞ്ഞാര്‍ നിന്ന് വടക്ക് പടിഞ്ഞാര്‍ ഭാഗത്തേക്ക് മണിക്കൂറില്‍ 20 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും. തിരമാല മൂന്ന് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി വരും നാളുകളില്‍ പൊടിക്കാറ്റിനും മഴക്കും സാധ്യത കൂടുതലാണ്. ജിദ്ദയില്‍ ഇന്ന് രാവിലെ പൊടിക്കാറ്റ് പ്രകടമായി. കഴിഞ്ഞ ദിവസങ്ങളിൽ മക്ക, ജിസാന്‍, അസീര്‍ എന്നിവിടങ്ങളിലുണ്ടായ കനത്ത മഴയില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മദീനയിലെ ഉഹ്ദ് ഏരിയയില്‍ കഴിഞ്ഞ ദിവസം മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശിയത്.
ജിസാന്‍ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളില്‍ മിന്നലേറ്റ് മൂന്നു പേര്‍ മരണപ്പെട്ടു. അല്‍ആരിദയില്‍ മിന്നലേറ്റ് സഊദി പൗരനും വിദേശ തൊഴിലാളിയുമാണ് മരിച്ചത്. ഒരേസ്ഥലത്ത് ഒപ്പം നില്‍ക്കുന്നതിനിടെയാണ് ഇരുവര്‍ക്കും മിന്നലേറ്റത്. അല്‍ദര്‍ബിലെ റംലാന്‍ ഗ്രാമത്തില്‍ മിന്നലേറ്റ് യെമനി ആട്ടിടയനും മരിച്ചു. ശക്തമായ മഴയിലും കാറ്റിലും ജിസാനില്‍ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങി.
ശക്തമായ കാറ്റില്‍ ജിസാനില്‍ ഏതാനും ഹൈടെന്‍ഷന്‍ വൈദ്യുതി ടവറുകള്‍ നിലംപതിച്ചതിനെ തുടർന്ന് അബുല്‍ജഹ്‌വ, അബുല്‍അസ്‌റാര്‍, അല്‍മഹ്ദജ്, അല്‍ഹല്‍ഹല, അല്‍അശ, അല്‍ഹംറാ, അല്‍കര്‍സ് എന്നീ ഗ്രാമങ്ങളിൽ വൈദ്യുതി മുടങ്ങി. പ്രവിശ്യയില്‍ നിരവധി റോഡുകളും ജനവാസ കേന്ദ്രങ്ങളും വെള്ളത്തിലായി. താഴ്‌വരകളില്‍ മലവെള്ളപ്പാച്ചിലുണ്ടായി.
മക്കയിൽ ഇന്നലെ വൈകീട്ട് ആഞ്ഞുവീശിയ ശക്തമായ കാറ്റില്‍ കൂറ്റന്‍ മരം കടപുഴകി കാറിനു മുകളില്‍ പതിച്ച് കാര്‍ ഡ്രൈവറായ സഊദി പൗരന്‍ മരണപ്പെട്ടു. അല്‍സാഹിര്‍ ഡിസ്ട്രിക്ടിലാണ് അപകടം. കനത്ത മഴക്കൊപ്പമുണ്ടായ കൊടുങ്കാറ്റിനിടെ അപകട സാധ്യത ഒഴിവാക്കാന്‍ വേണ്ടി കാര്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സഊദി പൗരന്റെ കാറിനു മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സ് സംഘം മരം വെട്ടിനീക്കി കാറിനകത്ത് കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മദീനയിൽ റെക്കോഡ് മഴയാണ് പെയ്തത്. വ്യാപക കെടുതികളും ഉണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ശനിയാഴ്ച രാവിലെ ഒമ്പത് വരെ 24 മണിക്കൂറിനിടെ തുള്ളിമുറിയാതെ പെയ്തത് റെക്കോഡ് മഴയാണെന്നും ഈ സീസണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മദീനയിലാണെന്നും പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക