കമ്പനിയിൽ നിന്ന് യൂസ്ഡ് കംപ്യൂട്ടർ വാങ്ങാനാണ് ഗേറ്റ് പാസ് ഉണ്ടാക്കുന്നതിനുവേണ്ടി മലയാളിയായ സഹപ്രവര്‍ത്തകന്‍ തോമസിന്‍റെ സിവില്‍ ഐ ഡിയുടെ കോപ്പി വാങ്ങിയതാണ് പിന്നീട് തോമസിന് ഊരാകുടുക്കായത്
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി സ്വന്തം പേരിൽ നിയമക്കുരുക്കിൽ. കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം പാലാ സ്വദേശി തോമസ് ജോസഫാണ് കമ്പനിയിലെ മലയാളിയായ സഹപ്രവര്‍ത്തകന് സിവില്‍ ഐ ഡി കോപ്പി നല്‍കി നിയമക്കുരുക്കില്‍പ്പട്ടത്. മൂന്നു കോടിയിലേറെ രൂപ കബളിപ്പിച്ച സാമ്പത്തിക – ക്രിമിനല്‍ കേസുകള്‍ ചുമത്തപ്പെട്ടതിനാൽ കസ്റ്റഡിയിൽ കഴിയേണ്ടിവരികയും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി നാട്ടില്‍ പോകാനാകാതെ വിഷമസന്ധിയിലാകുകയും ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
2020 -ലാണ് കേസിനാസ്പദമായ സംഭവത്തിന്‍റെ തുടക്കം. കുവൈത്ത് ഓയില്‍ കമ്പനി നിന്ന് യൂസ്ഡ് കംപ്യൂട്ടർ വാങ്ങാനാണ് ഗേറ്റ് പാസ് ഉണ്ടാക്കുന്നതിനുവേണ്ടി മലയാളിയായ സഹപ്രവര്‍ത്തകന്‍ തോമസിന്‍റെ സിവില്‍ ഐ ഡിയുടെ കോപ്പി വാങ്ങിയത്. വാട്സ്ആപ്പ് വഴി ഐ ഡി കോപ്പി അയച്ചുകൊടുത്തു. അതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് തോമസ് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് ചെല്ലാൻ വേണ്ടി കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അധികൃതര്‍ വിളിച്ചപ്പോഴാണു തോമസ് ജോസഫ് താന്‍ ചതിയില്‍പ്പെട്ടതറിയുന്നത്.
തുടര്‍ന്ന് സി ഐ ഡിക്ക് മുന്നില്‍ ഹാജരായപ്പോള്‍ തോമസിന്‍റെ പേരില്‍ ഒപ്പിട്ട ചെക്കും ചില രേഖകളും അധികൃതര്‍ കാണിച്ചുകൊടുത്തു. ചെക്ക് തന്റേതല്ലെന്നും കുവൈത്തില്‍ ബാങ്ക് ചെക്ക് സ്വന്തമായി ഇല്ലെന്നും തോമസ് വ്യക്തമാക്കിയെങ്കിലും പ്രശ്നം തീര്‍ന്നില്ല. വ്യാജരേഖകള്‍ ഉപയോഗിച്ചു മറ്റ് ചിലരോടെപ്പം 1.2 ലക്ഷം കുവൈത്ത് ദിനാര്‍ തട്ടിയെടുത്തു എന്നതാണ് കേസ്. കുവൈത്ത് പൗരന്‍ നല്‍കിയ കേസിലാണ് തോമസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് സി ഐ ഡിക്ക് മുന്നില്‍ ഹാജരായപ്പോള്‍ തോമസിന്‍റെ പേരില്‍ ഒപ്പിട്ട ചെക്കും ചില രേഖകളും അധികൃതര്‍ കാണിച്ചു. ചെക്ക് തന്റേതല്ലെന്നും കുവൈത്തില്‍ ബാങ്ക് ചെക്ക് സ്വന്തമായി ഇല്ലെന്നും തോമസ് വ്യക്തമാക്കിയെങ്കിലും പ്രശ്നം തീര്‍ന്നില്ല.
അപരൻ തോമസിന്‍റെ പേരിലെ കേസ്
ഇദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയുടെ സമാന പേരുള്ള മറ്റൊരു കമ്പനിയിലെ തോമസ് ഉള്‍പ്പെട്ട കേസാണിത്. അതിലാണ് തോമസ് ജോസഫിന്‍റെ സിവില്‍ ഐ ഡി കോപ്പി അറ്റാച്ച് ചെയ്തിട്ടുള്ളത്. തട്ടിപ്പ് നടത്തിയ തോമസ് രാജ്യംവിട്ടു. തോമസ് ജോസഫിന്‍റെ കമ്പനിയിലെ സഹപ്രവര്‍ത്തകന്‍റെ സുഹൃത്താണ് നാടുവിട്ട തോമസ്. സിവില്‍ ഐ ഡി കോപ്പി മേടിച്ച തട്ടിപ്പുകാരന് കൊടുത്ത സുഹൃത്ത് സംഭവശേഷം കുടുംബസമ്മേതം ന്യൂസീലൻഡിലേക്കും കടന്നു.
സിഐഡി അധികൃതര്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് ശേഷം കേസിൽ നിന്ന് മുക്തിനേടാൻ തോമസ് ജോസഫ് പല വഴികളും തേടി. ഇന്ത്യന്‍ എംബസിയിലും പരാതിപ്പെട്ടു. എംബസി മുഖേന സി ഐ ഡി അധികൃതരെ ഇദ്ദേഹം 2020 ഒക്ടോബര്‍ 26 ന് വാട്സ്ആപ്പ് വഴി സിവില്‍ ഐഡി കോപ്പി നല്‍കിയത് അടക്കമുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കേസ് ഫയൽ ചെയ്തു. യാത്രാവിലക്കും ഏര്‍പ്പെടുത്തി. ഒപ്പം, കസ്റ്റഡിയിലും കഴിയേണ്ടി വന്നു. മൂന്നു കോടിയിലേറെ രൂപ കബളിപ്പിച്ച് കേസായതിനാല്‍ 100 കുവൈത്ത് ദിനാര്‍ ജാമ്യത്തിലാണ് തോമസ് ജോസഫ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഇതിനിടയില്‍ നിരവധി തവണ സി ഐ ഡി ഓഫിസില്‍ കേസ് സംബന്ധിച്ച് ബന്ധപ്പെടുകയുണ്ടായി. ഒപ്പം സ്വദേശി വക്കീലിനെയും ഏര്‍പ്പെടുത്തി. എന്നാല്‍, രണ്ട് വര്‍ഷമായിട്ടും കേസ് ഇതുവരെ കോടതിയില്‍ പോലും എത്തിയിട്ടില്ലത്തതിനാല്‍ വക്കീലിനും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. 9 വര്‍ഷത്തിലെറെയായി ജോലി ചെയ്തു വരുന്ന കമ്പിനിക്ക് തോമസ് ജോസഫിനെ വിശ്വാസമാണെന്നതിനാല്‍ ജോലി സുരക്ഷിതമാണ്. കൂടാതെ, താമസ രേഖയായ ഇഖാമയും നിയമപരം. എങ്കിലും, മനസ്സറിയാതെ താന്‍ കുടുങ്ങിയ കേസില്‍ നിന്ന് എങ്ങനെ കരകയറുമെന്ന ആശങ്ക കുവൈത്തിൽ കുടുംബവുമൊത്ത് കഴിയുന്ന തോമസ് ജോസഫിനെ വിട്ടൊഴിഞ്ഞിട്ടില്ല. ഇതിനായി സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയാണ് ഇദ്ദേഹം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ചിത്രം: പ്രതീകാത്മകം