പാലക്കാട്: സിനിമാമേഖലയിൽ നിന്ന് വിവേചനം നേരിട്ടിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ്. പറഞ്ഞ വേതനം ലഭിക്കാതെ വന്നത് ചോദ്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. പവർ ഗ്രൂപ്പ് ഉള്ളതായി അനുഭവപ്പെട്ടിട്ടില്ല. എന്നാൽ ഒരു ആധിപത്യം ഉള്ളതായി തോന്നിയിട്ടുണ്ടെന്നും വിൻസി പറഞ്ഞു.
ലൈംഗികാതിക്രമങ്ങൾ തനിക്കുനേരെ ഉണ്ടായിട്ടില്ല. പക്ഷേ അങ്ങനെയുണ്ടായിട്ടുണ്ടെന്ന് പലരും പറയുമ്പോൾ സത്യാവസ്ഥ പുറത്തുവരണം. എല്ലാവരെയും പോലെ ഞാനും അതാണ് ആഗ്രഹിക്കുന്നത്.
കോൺട്രാക്റ്റ് ഇല്ലാതെ സിനിമ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു. പറഞ്ഞ വേതനം ലഭിക്കാതെ വന്നിട്ടുണ്ട്. അത് ചോദ്യം ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട അവസ്ഥയുമുണ്ടായി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ധൈര്യം ലഭിച്ചു.
അതേസമയം, സിനിമാ മേഖലയിൽ ആധിപത്യം കാണിക്കുന്നവരുടെ പേരുകൾ പറയാൻ ആഗ്രഹിക്കുന്നില്ല. തന്നെക്കുറിച്ച് ഇല്ലാത്ത കഥകൾ പറയുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു.