Saturday, 21 September - 2024

‘ഹോട്ടലിൽ വെച്ച് അപമര്യാദയായി പെരുമാറി’; മുകേഷിനെതിരെ വീണ്ടും കേസ്

കൊച്ചി: നടൻ മുകേഷ് എംഎൽഎക്കെതിരെ വീണ്ടും കേസ്. ഹോട്ടലിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ തൃശൂർ വടക്കാഞ്ചേരിയിലാണ് മുകേഷിനെതിരെ കേസെടുത്തത്. 2011ലാണ് സംഭവം നടന്നത്.

ഭാരതീയ ന്യായ സംഹിത 354, 294 ബി വകുപ്പുകളാണ് ചുമത്തിയത്. മൂന്നുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നോട്ടീസ് നൽകി മുകേഷിനെ വിളിപ്പിക്കും. കേസിന്റെ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘവുമായി ആലോചിച്ച ശേഷമായിരിക്കുമെന്ന് പോലീസ് അറിയിച്ചു.

മുകേഷിനെതിരെ നടി ഉയർത്തിയ ലൈംഗികാരോപണ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ പരാതി. ഈ പരാതിയിൽ നടി അന്വേഷണ സംഘത്തിന് രഹസ്യ മൊഴി നൽകിയിരുന്നു.

അമ്മ സംഘടനയിൽ അംഗത്വം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോൾ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും നടി ആരോപിച്ചിരുന്നു.

Most Popular

error: