റിയാദ്: മക്ക, ജിസാൻ, മദീന, അസീർ, നജ്റാൻ, ഹായിൽ, റിയാദിൻ്റെ തെക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മക്കയിലും ജിസാനിലും റെഡ് അലർട്ടും മദീനയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മലവെള്ളപ്പാച്ചിലിനും ഇടി മിന്നലോടെയുള്ള മഴക്കും സാധ്യതയുണ്ട്. രാത്രിയും പുലർച്ചെയും മഞ്ഞ് വീഴ്ചക്കും സാധ്യതയുണ്ട്. റിയാദിന്റെ തെക്ക് ഭാഗങ്ങളിൽ നേരിയ മഴക്കാണ് സാധ്യത.