കൊച്ചി: നടിയുടെ ലൈംഗിക പീഡന
പരാതിയിൽ നടന്മാരായ മുകേഷ് എം.എൽ.എക്കും ജയസൂര്യക്കുമെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരേ കേസ് ചുമത്തിയത്.
കൊച്ചി മരട് പോലീസ് മുകേഷിനെതിരേയും തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജയസൂര്യക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് കൊല്ലം എം.എൽ.എ കൂടിയായ മുകേഷിനെതിരേയുള്ള പരാതി. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് ജയസൂര്യക്കെതിരേ കേസെടുത്തത്.





